×
login
ചലച്ചിത്ര ലോകത്ത് ചരിത്രമാകാന്‍ ആപ്പിള്‍ട്രീ സിനിമാസ്

സംവിധായകന്‍ സജിന്‍ ലാല്‍ കഥ-തിരക്കഥ സംവിധാനം നിര്‍വ്വഹിക്കുന്ന ഗ്യാങ്‌സ് ഓഫ് ഫൂലാന്‍ എന്ന ചിത്രമാണ് ചടങ്ങില്‍ പ്രഖ്യാപിച്ചത്. മുന്‍പ് സജിന്‍ ലാലിന്റെ സംവിധാനത്തിലുള്ള മലയാള ഭാഷ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ചരിത്രം പറയുന്ന ചിത്രവും പ്രഖ്യാപിച്ചിരുന്നു. ഗാന രചയിതാവ് രാജീവ് ആലുങ്കല്‍ ആദ്യമായി സംഗീത സംവിധായകന്റെ മേലങ്കിയണിയുന്ന ചിത്രവും കൂടിയാണിത്.

ഴുത്തുകാരനും പ്രവാസി വ്യവസായിയും സംവിധായകനുമായ സജിന്‍ ലാലിന്റെ നേതൃത്വത്തിലുള്ള ആപ്പിള്‍ ട്രീ സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും കമ്പനി ലോഞ്ചിങ്ങും കൊച്ചിയില്‍ നടന്നു. പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും പ്രൊജക്ട് ഡിസൈനറുമായ എന്‍.എം. ബാദുഷ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി ജയചന്ദ്രന്‍ ആണ് നിര്‍മാണ കമ്പനിയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചത്.

സംവിധായകന്‍ സജിന്‍ ലാല്‍ കഥ-തിരക്കഥ സംവിധാനം നിര്‍വ്വഹിക്കുന്ന ഗ്യാങ്‌സ് ഓഫ് ഫൂലാന്‍ എന്ന ചിത്രമാണ് ചടങ്ങില്‍ പ്രഖ്യാപിച്ചത്. മുന്‍പ് സജിന്‍ ലാലിന്റെ സംവിധാനത്തിലുള്ള മലയാള ഭാഷ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ചരിത്രം പറയുന്ന ചിത്രവും പ്രഖ്യാപിച്ചിരുന്നു. ഗാന രചയിതാവ് രാജീവ് ആലുങ്കല്‍ ആദ്യമായി സംഗീത സംവിധായകന്റെ മേലങ്കിയണിയുന്ന ചിത്രവും കൂടിയാണിത്.

ദുബായിയിലെ പത്തോളം വരുന്ന പ്രവാസി വ്യവസായികളുടെ കൂട്ടായ്മയാണ് 'ആപ്പിള്‍ട്രീ സിനിമാസ്' എന്ന നിര്‍മാണ കമ്പനിക്ക് പിന്നില്‍. കൊച്ചി വൈഎംസിഎ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം അന്ന രേഷ്മ രാജന്‍, ഹിമ ശങ്കര്‍, സംവിധായകന്‍ ഫാസില്‍ കാട്ടുങ്കല്‍, ജയകൃഷ്ണന്‍, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്, ബി.വി അരുണ്‍കുമാര്‍  തുടങ്ങിയവരും രാഷ്ട്രീയ സാമൂഹിക ബിസിനസ്സ് രംഗത്തെ പ്രമുഖ വ്യക്തികളും ചലച്ചിത്ര പ്രവര്‍ത്തകരും സാങ്കേതിക പ്രവര്‍ത്തരും പങ്കെടുത്തു.

  comment
  • Tags:

  LATEST NEWS


  വീരസവര്‍ക്കര്‍ നാടകം കേരളത്തില്‍ പ്രക്ഷേപണം ചെയ്യാതെ ആകാശവാണി, ആള്‍ ഇന്ത്യ റേഡിയോയുടെ നിർദേശം അനുസരിക്കാതെ കോഴിക്കോട് നിലയം


  സീതത്തോട് സഹകരണ ബാങ്ക് അഴിമതി; പരാതികള്‍ സഹകരണ വകുപ്പ് മുക്കി, അന്വേഷണം നടന്നത് ഒരു പരാതിയില്‍ മാത്രമെന്ന് വിവരാവകാശ രേഖ


  ടൊവിനോയുടെ സൂപ്പര്‍ ഹീറോ 'മിന്നല്‍ മുരളി' ക്രിസ്മസ് റിലീസ്; ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


  കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.