×
login
'ജോളി ഒ ജിംഖാനാാ'; അറബിക് കുത്തിന് ശേഷം തരംഗം സൃഷ്ടിക്കാന്‍ വിജയ്; ബീസ്റ്റ്‍ മോഡില്‍ ആരാധകര്‍; ലിറിക് വീഡിയോ പുറത്ത്

അനിരുദ്ധിന്റെ സംഗീതത്തില്‍ വിജയാണ് ഇതില്‍ പാടിയിരിക്കുന്നത്. കാര്‍ത്തിക് ആണ് ഗാനം എഴുതിയിരിക്കുന്നത്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ വിജയ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ആദ്യ സിനിമയാണിത്.

വിജയ്  ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിന്ന ബീസ്റ്റ് സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്ത്. 'ജോളി ഒ ജിംഖാനാാ' എന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് റിലീസായത്.

അനിരുദ്ധിന്റെ സംഗീതത്തില്‍ വിജയാണ് ഇതില്‍ പാടിയിരിക്കുന്നത്. കാര്‍ത്തിക് ആണ് ഗാനം എഴുതിയിരിക്കുന്നത്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ വിജയ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ആദ്യ സിനിമയാണിത്. തന്റെ ആദ്യത്തെ രണ്ട് സിനിമകളും ഹിറ്റ് ആയതോടെ ബീസ്റ്റിലൂടെ ഹാട്രിക്ക് അടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇത്രയും കാലം അവതരിപ്പിക്കാത്ത ഒരു വേറിട്ട കഥയിലൂടെയും കഥാപാത്രത്തിലൂടെയും അകും വിജയ് പ്രത്യക്ഷപ്പെടുന്നതെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു.


 

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ 'അറബിക് കുത്ത്' എന്ന ഗാനം ഇതിനോടകം 100 മില്യണിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഗാനത്തിന് ചുവടുവച്ചു കൊണ്ട് രംഗത്തെത്തി. അറബിക് കുത്തു തരംഗത്തിന് പിന്നാലെ ചിത്രത്തിലെ പുതിയ ഗാനം ഹിറ്റ് ആകുമെന്നും പ്രതീക്ഷയുണ്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.