വിജയ് ആന്റണി നായകനാകുമ്പോൾ കാവ്യാ താപ്പർ, ഡാറ്റോ രാധ രവി, വൈ ജി മഹേന്ദ്രൻ, മൻസൂർ അലി ഖാൻ, ഹരീഷ് പേരടി, ജോണ് വിജയ്, ദേവ് ഗിൽ, യോഗി ബാബു തുടങ്ങിയ വൻ തരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
വിജയ് ആന്റണി ചിത്രം ഭിക്ഷക്കാരൻ 2 ലോകമെമ്പാടും മെയ് 19ന് റിലീസിനൊരുങ്ങുകയാണ്. ഭിക്ഷക്കാരൻ എന്ന വൻ വിജയത്തിന് ശേഷം ഒരുങ്ങുന്ന രണ്ടാം ഭാഗത്തിന് പ്രതീക്ഷകളും ഒരുപാടാണ്. കേരളത്തിൽ ചിത്രത്തിന്റെ വിതരണം E4 എന്റർടൈന്മെന്റ്.
ട്രെയിലറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഇതിനോടകം തന്നെ 3 മില്യൺ വ്യുസുമായി ട്രെയിലർ കുതിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ 7 മില്യൺ വ്യുസാണ് എല്ലാ ഭാഷകളിലെയും ട്രെയിലറുകൾ ഒരുമിച്ച് നേടിയത്. വിജയ് ആന്റണിയുടെ സ്‌ക്രീൻ പ്രെസെൻസും ത്രില്ലിങ്ങ് ട്രെയിലറും ചിത്രത്തിന് വൻ ഹൈപ്പാണ് നൽകിയിരിക്കുന്നത്.
വിജയ് ആന്റണി ഫിലിം കോർപറേഷന്റെ ബാനറിൽ ഫാത്തിമ വിജയ് ആന്റണി നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനവും അംഗീത സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത് വിജയ് ആന്റണിയാണ്. വിജയ് ആന്റണി നായകനാകുമ്പോൾ കാവ്യാ താപ്പർ, ഡാറ്റോ രാധ രവി, വൈ ജി മഹേന്ദ്രൻ, മൻസൂർ അലി ഖാൻ, ഹരീഷ് പേരടി, ജോണ് വിജയ്, ദേവ് ഗിൽ, യോഗി ബാബു തുടങ്ങിയ വൻ തരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബികിലി, കോയിൽ സിലയെ എന്നീ ഗാനങ്ങൾ നിതിനോടകം തന്നെ വൻ പ്രശംസ നേടി മുന്നേറുകയാണ്. ഭിക്ഷക്കാരൻ ആദ്യ ഭാഗത്തോട് നീതി പുലർത്തുന്ന തരത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ ബോക്സ് ഓഫീസിൽ വൻ നേട്ടങ്ങൾ കൊയ്യാൻ ഒരുങ്ങുകയാണ് ഭിക്ഷക്കാരൻ 2.
സ്റ്റാർ നെറ്റ് വർക്കാണ് ചിത്രത്തിന്റെ ഓൾ ഇന്ത്യ സാറ്റിലൈറ്റ് റൈറ്റ്‌സ് ആൻഡ് ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ലൈൻ പ്രൊഡ്യുസർ - സാന്ദ്ര ജോണ്സൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - നവീൻ കുമാർ, പ്രൊഡക്ഷൻ മാനേജർ - കൃഷ്ണപ്രഭു, ഛായാഗ്രഹണം - ഓം നാരായണൻ, ഡി ഐ - കൗശിക് കെ എസ് , എഡിറ്റർ - വിജയ് ആന്റണി, അസോസിയേറ്റ് എഡിറ്റർ - ദിവാകർ ഡെന്നിസ് , ആർട്ട് ഡയറക്ടർ - അരു സ്വാമി, മലയാളം സംഭാഷണ രചയിതാവ് - ജോളി ഷിബു, ലിറിക്‌സ്- നന്ദു ശശിധരൻ, ഡബ്ബിങ്ങ് ഡയറക്ടർ- ഷിബു കല്ലാർ, പി ആർ ഒ - ശബരി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'ഇന്ത്യയില്‍ അസഹിഷ്ണുത; രാജ്യം വിടണം'; ഭാര്യയുടെ നിലപാട് തള്ളി; ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു; സിനിമയെ ബഹിഷ്കരിക്കരുത്; വീണ്ടും ആപേക്ഷയുമായി അമീര്‍
മതവികാരം വ്രണപ്പെടുത്തുന്നു; ദുല്‍ഖര്‍ സല്മാന് സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍; 'സീതാരാമ'മത്തിന്റെ പ്രദര്‍ശനം തടഞ്ഞു
'മേപ്പടിയാന്' മോഡല്‍ ഡീഗ്രേഡിങ്ങ് ആറാട്ടിനെതിരെയും; സൈബര്‍ ആക്രമണങ്ങളെ അതിജീവിച്ച് മോഹന്‍ലാലിന്റെ കുതിപ്പ്; ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍
'ഇത് എന്റെ കഥയാണ്, മതം മാറ്റപ്പെട്ട 32000 പെണ്‍കുട്ടികളുടെ കഥയാണ്'; ഐഎസ് റിക്രൂട്ട്മെന്റും ലൗജിഹാദും പ്രമേയമായ 'കേരള സ്റ്റോറി'യുടെ ടീസര്‍ പുറത്ത്
കാശ്മീര്‍ വംശഹത്യയുടെ സത്യസന്ധമായ ആവിഷ്കാരം; 'ദി കശ്മീര്‍ ഫയല്‍സ്' കേരളത്തിലും കൂടുതല്‍ തീയേറ്ററുകളിലേക്ക്
സായ് പല്ലവി ആത്മീയ പാതയിലോ? ആരാധകര്‍ക്ക് ആശ്ചര്യം; ധര്‍മ്മ ദേവതയില്‍ നിന്നും അനുഗ്രഹം തേടാനെത്തിയ സായ് പല്ലവിയുടെ ചിത്രം വൈറല്‍