×
login
'ഇന്ത്യയില്‍ അസഹിഷ്ണുത; രാജ്യം വിടണം'; ഭാര്യയുടെ നിലപാട് തള്ളി; ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു; സിനിമയെ ബഹിഷ്‌കരിക്കരുത്; വീണ്ടും ആപേക്ഷയുമായി അമീര്‍

ട്വിറ്ററില്‍ ബോയ്‌കോട്ട് ലാല്‍ സിങ് ഛദ്ദ എന്ന ഹാഷ് ടാഗ് ക്യാമ്പെയിന്‍ തരംഗമാണ്. വിവാദമായതോടെ സിനിമ പ്രദര്‍ശനത്തിനെടുക്കാന്‍ തിയറ്ററുകള്‍ വിസമതിക്കുകയാണ്. ഇതോടെയാണ് വീണ്ടും നിലപാട് വ്യക്തമാക്കി അമീര്‍ രംഗത്ത് വന്നത്.

'ലാല്‍ സിങ് ഛദ്ദ'യുടെ റിലീസ് പ്രതിസന്ധിയിലായതോടെ ഭാര്യയുടെ നിലപാടുകള്‍ തള്ളി ആമിര്‍ ഖാന്‍ രംഗത്ത്. ഇന്ത്യയെ സ്‌നേഹിക്കുന്ന ആളാണ് ഞാന്‍. എന്റെ സിനിമ ബഹിഷ്‌കരിക്കരുതെന്നും അദേഹം വീണ്ടും അഭ്യര്‍ത്ഥിച്ചു.  

2015ല്‍ നടത്തിയ ഒരഭിമുഖത്തില്‍ നമ്മുടെ രാജ്യം വളരെ സഹിഷ്ണുതയുള്ളതാണെങ്കിലും ചിലര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആമിര്‍ പറഞ്ഞിരുന്നു. അന്ന് ഭാര്യയായിരുന്ന കിരണ്‍ റാവോ ഇന്ത്യ ജീവിക്കാന്‍ ഇപ്പോള്‍ സുരക്ഷിതമല്ലാത്ത ഇടമായി മാറിയിരിക്കുന്നുവെന്ന് പറഞ്ഞുവെന്നും ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്നു വരുന്നത് കൊണ്ട് രാജ്യം വിടുന്നതിനെ കുറിച്ച് റാവോയും താനും സംസാരിച്ചിരുന്നെന്ന് ആമിര്‍ പറഞ്ഞിരുന്നു. ഇത് പിന്നീട് വലിയ ചര്‍ച്ചയാകുകയും ചെയ്തു. ഇതേ വിഷയം ഉയര്‍ത്തി ആമിര്‍ ചിത്രം ബഹിഷ്‌കരിക്കാന്‍ ട്വിറ്ററില്‍ അടക്കം ക്യാമ്പയിനുകള്‍ നടക്കുന്നുണ്ട്.  


ട്വിറ്ററില്‍ ബോയ്‌കോട്ട് ലാല്‍ സിങ് ഛദ്ദ എന്ന ഹാഷ് ടാഗ് ക്യാമ്പെയിന്‍ തരംഗമാണ്. വിവാദമായതോടെ  സിനിമ പ്രദര്‍ശനത്തിനെടുക്കാന്‍ തിയറ്ററുകള്‍ വിസമതിക്കുകയാണ്.  ഇതോടെയാണ് വീണ്ടും നിലപാട് വ്യക്തമാക്കി അമീര്‍ രംഗത്ത് വന്നത്. ബോയ്‌കോട്ട് ബോളിവുഡ്, ബോയ്‌കോട്ട് ലാല്‍ സിങ് ഛദ്ദ, ബോയ്‌കോട്ട് ആമിര്‍ ഖാന്‍ തുടങ്ങിയ ക്യാമ്പെയിനുകളില്‍ താന്‍ ദുഃഖിതനാണെന്ന് ആമിര്‍ മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.  ഇന്ത്യയെ ഇഷ്ടപ്പെടാത്തയാളാണ് താനെന്നുള്ള തരത്തില്‍ ചിലര്‍ വിശ്വസിക്കുന്നതില്‍ ദുഃഖമുണ്ടെന്നും അതൊരിക്കലും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാനീ രാജ്യത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു. എന്റെ സിനിമ ബഹിഷ്‌കരിക്കാതെ എല്ലാവരും പോയി കാണണം.  1994ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പതിപ്പാണ് ലാല്‍ സിങ് ഛദ്ദ. ആഗസ്റ്റ് 11നാണ് അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.  

 

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.