×
login
കുട്ടിത്തം കാണിച്ച് മോഹന്‍ലാലും പൃഥ്വിരാജും; 'ബ്രോ ഡാഡി'യുടെ ട്രെയ്‌ലര്‍ പുറത്ത്; ജനുവരി 26ന് ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍

മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന രംഗങ്ങള്‍ തന്നെയാണ് 'ബ്രോ ഡാഡി'യുടെ ആകര്‍ഷണം എന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. ഇതൊരു കോമഡി എന്റര്‍ടെയ്‌നര്‍ സിനിമ ആണെന്നും പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു.

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അച്ഛന്റെയും മകന്റെയും വേഷങ്ങളിലാണ് മോഹന്‍ലാലും പൃഥ്വിരാജും ചിത്രത്തിലെത്തുന്നത്. ഒരു വിവാഹാലോചനയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്‌സ്, ജഗദീഷ്, മീന, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

 

മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന രംഗങ്ങള്‍ തന്നെയാണ് 'ബ്രോ ഡാഡി'യുടെ ആകര്‍ഷണം എന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. ഇതൊരു കോമഡി എന്റര്‍ടെയ്‌നര്‍ സിനിമ ആണെന്നും പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു. ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ ജനുവരി 26ന് സിനിമ റിലീസാകും.

  comment

  LATEST NEWS


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


  'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം


  ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ


  കോവിഡ് മരണങ്ങള്‍: കേരളത്തില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, 178 അപേക്ഷകള്‍ നിരസിച്ചു; സുപ്രീംകോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


  വ്യാസഭാരതത്തിലെ ഭീഷ്മര്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു; ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.