×
login
പത്താം ക്ലാസുകാരി ചിന്മയി, ഇനി സംവിധായിക

സാബു കുരുവിള നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സുധീര്‍, സജിമോന്‍ പാറയില്‍, ഹാരിസ് മണ്ണഞ്ചേരിയില്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല. ചേമ്പിലത്തുള്ളി, ഗ്രാന്റ് മാ എന്നീ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത ചിന്മയി പത്താംക്ലാസിലെ പരീക്ഷാ ഫലം കാത്തിരിക്കുന്നതിനിടയിലാണ് താന്‍ പഠിക്കുന്ന സ്‌കൂളില്‍ തന്റെ ആദ്യ ചലച്ചിത്ര സംവിധാനത്തിന് തുടക്കം കുറിച്ചത്

വിജയ് യേശുദാസ്, കലാഭവന്‍ ഷാജോണ്‍, ശ്വേത മേനോന്‍, പുതുമുഖം ബാലതാരം മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിന്മയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൊന്‍കുന്നം ചിറക്കടവില്‍ ആരംഭിച്ചു. എസ്ആര്‍വി എന്‍എസ്എസ് സ്‌കൂളില്‍ നടന്ന പൂജാ ചടങ്ങില്‍, കോട്ടയം ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കളക്ടര്‍ കഥാപാത്രത്തെ പി. കെ. ജയശ്രീ അവതരിപ്പിക്കുകയും ചെയ്തു.

സാബു കുരുവിള നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സുധീര്‍, സജിമോന്‍ പാറയില്‍, ഹാരിസ് മണ്ണഞ്ചേരിയില്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല. ചേമ്പിലത്തുള്ളി, ഗ്രാന്റ് മാ എന്നീ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത ചിന്മയി പത്താംക്ലാസിലെ പരീക്ഷാ ഫലം കാത്തിരിക്കുന്നതിനിടയിലാണ് താന്‍ പഠിക്കുന്ന സ്‌കൂളില്‍ തന്റെ ആദ്യ ചലച്ചിത്ര സംവിധാനത്തിന് തുടക്കം കുറിച്ചത്. 'കങ്കാരു' എന്ന ചിത്രത്തിന്റെ കഥാകൃത്തും 1000-ഒരു നോട്ടു പറഞ്ഞ കഥ, സൂത്രക്കാരന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനുമായ അനില്‍ രാജിന്റെ മകളാണ് പത്താം ക്ലാസുകാരിയായ ചിന്മയി.

ഇന്ത്യന്‍ സിനിമ രംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയായി മാറുന്ന ചിന്മയി, സ്‌കൂള്‍ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് നല്ല സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന എന്റര്‍ടെയിനര്‍ ചിത്രമാണ് ഒരുക്കുന്നത്. തിരക്കഥ-സംഭാഷണം അനില്‍ രാജ് എഴുതുന്നു. ബെന്നി ജോസഫ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കവി പ്രസാദ്, ശ്യാം ഇന്നത് എന്നിവരുടെ വരികള്‍ക്ക് എസ്.ആര്‍. സൂരജ് സംഗീതം പകരുന്നു. എഡിറ്റിങ്-മനു ഷാജു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മന്‍സൂര്‍ അലി, കല-ത്യാഗു തവന്നൂര്‍, മേക്കപ്പ്-പ്രദീപ് രംഗന്‍, കോസ്റ്റ്യൂം-സുകേഷ് താനൂര്‍, സ്റ്റില്‍സ്-പവിന്‍ തൃപ്രയാര്‍, പരസ്യകല-പ്രമേഷ് പ്രഭാകരന്‍, നൃത്തം-പപ്പു വിഷ്ണു, അസോസിയേറ്റ് ഡയറക്ടര്‍-സുഹാസ് അശോകന്‍.

    comment

    LATEST NEWS


    ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


    കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


    കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


    ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


    ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


    ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.