മുസ്ലീം മത സ്ഥാപകന്‍ മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയെ കേന്ദ്രകഥാപാത്രമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
ലണ്ടന്‍: പ്രവാചക നിന്ദ ആരോപിച്ച് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ 'ലേഡി ഓഫ് ഹെവന്‍' സിനിമ പിന്‍വലിച്ച് പ്രദര്‍ശനക്കമ്പനി. ബ്രിട്ടന് ആസ്ഥാനമായ സീന്‍വേള്‍ഡ് വിതരണ-പ്രദര്‍ശന കമ്പനിയാണ് ചിത്രം തീയറ്ററുകളില്‍ നിന്നും നീക്കുന്നതായി അറിയിച്ചത്. ചിത്രത്തില്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്നു എന്ന് ആരോപിച്ച് മുസ്ലീം സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
മുസ്ലീം മത സ്ഥാപകന്‍ മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയെ കേന്ദ്രകഥാപാത്രമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഷിയാ മുസ്ലീം പശ്ചാത്തലതത്തില്‍ എടുത്തിരിക്കുന്ന സിനിമ ഐഎസ്ഐസ് നേയും ഇസ്ലാമിക തീവ്രവാദത്തെ കുറിച്ചും പരാമര്‍ശിക്കുന്നു. ജൂണ്‍ മൂന്നിന് ചിത്രം തീയറ്ററുകളില്‍ എത്തിയെങ്കിലും ഇസ്ലാമിക മതമൗലിക വാദികള്‍ പലയിടത്തും പ്രദര്‍ശനം തടഞ്ഞു.
എലീ കിംഗാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കുവൈത്തി ഷിയാ വംശജനും മുസ്ലീം മത പണ്ഡിതനുമായ ഷെയ്ഖ് അല്‍ ഹബീബാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് നടി ഡെനീസ് ബാലാക്ക് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
2019 ലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. 2020ല്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഉദേശിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. പിന്നാലെ കൊവിഡ് വ്യാപനം രൂക്ഷമായതും റിലാസ് നീണ്ടുപോകാന്‍ കാരണമായി. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
വരൂ, പരമ വൈഭവത്തിലേക്ക് മൂന്നേറാം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശം
നുകരാം സ്വാതന്ത്ര്യാമൃതം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'ഇന്ത്യയില്‍ അസഹിഷ്ണുത; രാജ്യം വിടണം'; ഭാര്യയുടെ നിലപാട് തള്ളി; ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു; സിനിമയെ ബഹിഷ്കരിക്കരുത്; വീണ്ടും ആപേക്ഷയുമായി അമീര്‍
'മേപ്പടിയാന്' മോഡല്‍ ഡീഗ്രേഡിങ്ങ് ആറാട്ടിനെതിരെയും; സൈബര്‍ ആക്രമണങ്ങളെ അതിജീവിച്ച് മോഹന്‍ലാലിന്റെ കുതിപ്പ്; ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍
കാശ്മീര്‍ വംശഹത്യയുടെ സത്യസന്ധമായ ആവിഷ്കാരം; 'ദി കശ്മീര്‍ ഫയല്‍സ്' കേരളത്തിലും കൂടുതല്‍ തീയേറ്ററുകളിലേക്ക്
മതവികാരം വ്രണപ്പെടുത്തുന്നു; ദുല്‍ഖര്‍ സല്മാന് സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍; 'സീതാരാമ'മത്തിന്റെ പ്രദര്‍ശനം തടഞ്ഞു
ശ്രീകുമാറിന്റെ 'ഒടിയന്' ഹിന്ദിയിലും മൊഴിമാറ്റി എത്തുന്നു; ട്രെയ്ലര് പുറത്ത്
കോണ്‍ഗ്രസ് ഇത്തരം മണ്ടത്തരം വിളിച്ച് പറഞ്ഞതില്‍ ദുഃഖമുണ്ട്; ഒരേ കുടുബത്തിലെ രണ്ട് പ്രധാനമന്ത്രിമാരാണ് നഷ്ടമായത്; കേരള കോണ്‍ഗ്രസിനെതിരെ അനുപം ഖേര്‍