×
login
ക്യാമ്പസ് പ്രണയകഥയുമായി 'കോളേജ്‍ ക്യൂട്ടീസ്'; ഓഗസ്റ്റ് 5-ന് തീയേറ്ററില്‍

2021 ലെ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട മുബൈ മലയാളി നിമിഷ നായരാണ് റോസിയെ അവതരിപ്പിക്കുന്നത്. പ്രശസ്ത പരസ്യകലാകാരനായ ആന്‍സ് സത്യന്റെ മകന്‍ അനയ് സത്യനാണ് നായകന്‍.

ക്യാമ്പസ് കഥ പറയുന്ന കോളേജ് ക്യൂട്ടീസ് എന്ന ചിത്രം ഓഗസ്റ്റ് 5-ന് തീയേറ്ററിലെത്തും. എകെബി മൂവി ഇന്റര്‍നാഷണലിന് വേണ്ടി എകെബി കുമാറാണ് ചിത്രത്തിന്റെ നിര്‍മാണം, രചന, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്നത്. കലാതിലക പട്ടം നേടിയ കോളേജ് ക്യൂട്ടിയായ റോസിയും, കോളേജിലെ ഏറ്റവും സമര്‍ത്ഥനായ വിദ്യാര്‍ത്ഥി ജോണിയും തമ്മിലുള്ള പ്രണയ കഥയാണ് സിനിമയുടെ ഇതിവൃത്തം.  

റോസിയും ജോണിയും തമ്മിലുള്ള പ്രണയം എല്ലാവരും അംഗീകരിച്ചതായിരുന്നെങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍ രണ്ട് വഴിക്ക് പിരിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ജോണി മറ്റൊരു സ്ഥലത്ത് നാര്‍കോര്‍ട്ടിക് സെല്ലിലെ എഎസ്പിയായി ചാര്‍ജെടുത്തു. മയക്കുമരുന്ന് മാഫിയക്കെതിരെ പോരാട്ടം നടത്തുന്നതിനിടയിലാണ് ജോണി, അവിടെ തന്നെ ഒരു പോലീസുകാരന്റെ ഭാര്യയായി ജീവിക്കുന്ന റോസിയെ കണ്ടുമുട്ടിയത്. തുടര്‍ന്നുണ്ടാകുന്ന, ഞെട്ടിക്കുന്ന സംഭവ വികാസങ്ങളിലൂടെ കോളേജ് ക്യൂട്ടീസിന്റെ കഥ വികസിക്കുന്നു.


2021 ലെ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട മുബൈ മലയാളി നിമിഷ നായരാണ് റോസിയെ അവതരിപ്പിക്കുന്നത്. പ്രശസ്ത പരസ്യകലാകാരനായ ആന്‍സ് സത്യന്റെ മകന്‍ അനയ് സത്യനാണ് നായകന്‍. ചിത്രത്തിന്റെ ഛായാഗ്രഹണം- ഷെട്ടി മണി, എഡിറ്റര്‍- സാജന്‍ പീറ്റര്‍, ഗാനങ്ങള്‍- ലേഖ ബി.കുമാര്‍, സംഗീതം -ഹരീഷ് ഭാസി, അസോസിയേറ്റ് ഡയറക്ടര്‍ - അര്‍ജുന്‍ ദേവരാജ്, അസിസ്റ്റന്റ് ഡയറക്ടര്‍ - എലിക്കുളം ജയകുമാര്‍, മേക്കപ്പ് - സുധാകരന്‍,സ്റ്റില്‍ - ഷാബു പോള്‍,പി.ആര്‍.ഒ- അയ്മനം സാജന്‍.

ദേവന്‍, അനയ് സത്യന്‍, നിമിഷനായര്‍, ശിവജി ഗുരുവായൂര്‍, നാരായണന്‍കുട്ടി ,കുളപ്പുള്ളി ലീല, എകെബി കുമാര്‍, കോബ്രാ രാജേഷ്,നിമിഷ ബിജോ, അദിതി ശിവകുമാര്‍ ,റഫീക്ക് ചോക്‌ളി, ശ്രീപതി, എലിക്കുളം ജയകുമാര്‍, അലി, ഡോ.വിജയന്‍, കാശിനാഥ്, പ്രകാശ് വി ,തുടങ്ങിയവര്‍ അഭിനയിക്കുന്നു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.