×
login
വിശ്വക് സെന്‍, നിവേത പേതുരാജ് പാന്‍ ഇന്ത്യ ഫിലിം 'ദാസ് കാ ധാംകി' 2023 ഫെബ്രുവരി 17ന് തിയേറ്ററുകളിലേക്ക്

നന്ദമുരി ബാലകൃഷ്ണയാണ് ചിത്രത്തിന്റെ തെലുങ്ക് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്, ഫെബ്രുവരി 17ന് ചിത്രം ലോകമെമ്പാടുമായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

തുടര്‍ച്ചയായ ഹിറ്റുകള്‍ നല്‍കി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന താരം വിശ്വക് സെന്‍ നായകനായി എത്തുന്ന ചിത്രമായ ദാസ് കാ ധാംകി 2023 ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നന്ദമുരി ബാലകൃഷ്ണയാണ് ചിത്രത്തിന്റെ തെലുങ്ക് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്, ഫെബ്രുവരി 17ന് ചിത്രം ലോകമെമ്പാടുമായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

10,000 കോടി സമ്പാദ്യമുള്ള വ്യവസായ ഉടമയായ ഒരു ധനികനായും വെയിറ്ററായും വിശ്വക് സെന്‍ ചിത്രത്തില്‍ ഇരട്ട വേഷം ചെയ്യുന്നു. ധനികന്റെ മരണശേഷം, അവന്റെ കമ്പനിയും കുടുംബവും അപകടത്തിലാണ്. കമ്പനിയുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വെയിറ്ററോട് ആവശ്യപ്പെടുന്നു. പണക്കാരന്‍ ശരിക്കും മരിച്ചോ? ആരാണ് വിശ്വകിന്റെ കമ്പനിയെയും കുടുംബത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നത്? വളരെ രസകരമായ കഥാഗതിയാണ് ചിത്രം പറയുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഒരു കമ്പ്‌ലീറ്റ് എന്റര്‍ടൈനറായാണ് സംവിധായകന്‍ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. കോമഡി, പ്രണയം, ആക്ഷന്‍, ത്രില്ലുകള്‍, വികാരങ്ങള്‍, എല്ലാ ചേരുവകളും ചിത്രത്തില്‍ കൃത്യമായി അടങ്ങിയിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പു നല്‍കുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം 2023 ഫെബ്രുവരിയില്‍ പുറത്തിറങ്ങും.

  comment

  LATEST NEWS


  ഫുട്‌ബോളര്‍ ഷോപ്പിങ്; ജനിച്ച രാജ്യത്തിനെതിരെ കളിച്ചവര്‍ നിരവധി


  പറങ്കിപ്പടയ്ക്ക് സ്വിസ് വെല്ലുവിളി; കിരീടം സ്വപ്‌നം കണ്ട് പോര്‍ച്ചുഗള്‍


  സ്പാനിഷ് വലയറുക്കാന്‍ ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ; പ്രീ ക്വാര്‍ട്ടര്‍ നാളെ


  വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ഷെഫാലി നയിക്കും


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.