login
അജി മസ്‌ക്കറ്റ് ഒരുക്കുന്ന ഏകാകിനി

ചെറുപ്രായത്തില്‍ തന്നെ വിവാഹിതയാകേണ്ടിവന്നതിലൂടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങള്‍ക്കും തിരശ്ശീല വീണ ഡയാനയുടെ ജീവിതത്തിലെ തുടര്‍ സംഭവങ്ങളാണ് ചിത്രത്തില്‍ വിഷയമാകുന്നത്.

പ്രശസ്ത ചലച്ചിത്ര സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അജിമസ്‌ക്കറ്റ് ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഏകാകിനി'യില്‍ അമ്പിളി അമ്പാളി നായികയാകുന്നു. 'ഡയാന' എന്ന കഥാപാത്രത്തെയാണ് അമ്പിളി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.  

ചെറുപ്രായത്തില്‍ തന്നെ വിവാഹിതയാകേണ്ടിവന്നതിലൂടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങള്‍ക്കും തിരശ്ശീല വീണ ഡയാനയുടെ ജീവിതത്തിലെ തുടര്‍ സംഭവങ്ങളാണ് ചിത്രത്തില്‍ വിഷയമാകുന്നത്. രണ്ടുപെണ്‍കുട്ടികള്‍ക്കു ജന്മം നല്‍കിയ ഡയാന തന്റെ നഷ്ടപ്പെട്ട സ്വപ്‌നങ്ങള്‍, മക്കളിലൂടെ സാക്ഷാത്കരിക്കാന്‍ അഹോരാത്രം കഷ്ടപ്പെടുന്നു. അവളുടെ കുടുംബത്തിന്റെ ചിലവുകള്‍ ഭര്‍ത്താവിന്റെ വരുമാനത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല.

ഭര്‍ത്താവുെണ്ടങ്കിലും എല്ലാ ചുമതലകളും ഡയാനയില്‍ മാത്രമായി. ബുദ്ധിമുട്ടുകള്‍ക്കിടയിലും അവള്‍ രണ്ടുമക്കളെയും നന്നായി പഠിപ്പിച്ചു. അതിനിടയില്‍ മൂത്തമകള്‍ സാന്ദ്രയ്ക്ക് അവളെ ഇഷ്ടപ്പെടുന്ന ജോബിയില്‍ നിന്നും വിവാഹാലോചന വന്നു. വലിയ ആര്‍ഭാടങ്ങളില്ലാതെ അവരുടെ വിവാഹം ഡയാന നടത്തുന്നു. ഡയാനയുടെ സാമ്പത്തിക ബാധ്യതകള്‍ പരിധിവിട്ട് ഉയര്‍ന്നുകൊണ്ടിരുന്നു. കുടുംബത്തിന് താങ്ങും തണലുമാകേണ്ട മരുമകനില്‍ നിന്നും ഡയാനയ്ക്കും കുടുംബത്തിനും വലിയ ക്രൂരതകള്‍ ഏല്‍ക്കേണ്ടി വന്നു. കൂടുതല്‍ ഉദേ്വഗജനകങ്ങളായ മുഹൂര്‍ത്തങ്ങളാണ് തുടര്‍ന്നുണ്ടാകുന്നത്.

മലപ്പുറം മഞ്ചേരിയിലെ നര്‍ത്തകിയും അഭിനേത്രിയുമായ അമ്പിളി അമ്പാളിയാണ് കേന്ദ്രകഥാപാത്രമായ ഡയാനയെ അവതരിപ്പിക്കുന്നത്. അമ്പിളിയോടൊപ്പം മലയാളത്തിലെ പ്രശസ്തതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബാനര്‍-ആമി ക്രിയേഷന്‍സ്, ഛായാഗ്രഹണം, സംവിധാനം-അജി മസ്‌ക്കറ്റ്, കഥ-ആമി, തിരക്കഥ, സംഭാഷണം-മനോജ്, ഗാനരചന, സംഗീതം-ഖാലിദ്, പ്രൊ: കണ്‍ട്രോളര്‍-ജയശീലന്‍ സദാനന്ദന്‍, പ്രൊഡക്ഷന്‍-എക്‌സിക്യൂട്ടീവ് - രാജേഷ് എം. സുന്ദരം, കല - മധുരാഘവന്‍, ചമയം - ബൈജു ബാലരാമപുരം, കോസ്റ്റ്യും-ശ്രീജിത് കുമാരപുരം, സ്റ്റുഡിയോ-ചിത്രാഞ്ജലി, പോസ്റ്റര്‍ ഡിസൈന്‍സ്- മനുദേവ്, സ്റ്റില്‍സ്-ഷംനാദ് എന്‍.ജെ.

  comment
  • Tags:

  LATEST NEWS


  പൊതു ഇടങ്ങളിലെ 'ബുര്‍ഖ' നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡ്; ഹിതപരിശോധനയില്‍ പിന്തുണച്ചത് 51 ശതമാനം


  സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം


  വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന്‍ ദുല്‍ഖറും


  കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി


  ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു


  നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു


  ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍


  വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.