×
login
സഞ്ജയ് ലീലാ ബന്‍സാലി- ആലിയാ ഭട്ട് കൂട്ടു കെട്ടിന്റെ ഗംഗുഭായ് കത്തിയവാഡി ഫെബ്രുവരി 18 ന്; നന്ദിയും ആശംസയും അറിയിച്ച് രാജമൗലി

ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കി ഒരുങ്ങുന്ന സിനിമയില്‍ കാമുകനാല്‍ ചതിക്കപ്പെട്ട് വ്യഭിചാര കേന്ദ്രമായ കാമാത്തിപുരയില്‍ എത്തിപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതം മാറിമറിയുന്ന വഴികളാണ് അവതരിപ്പിച്ചിരിക്കുന്നത്.

സിനിമാ പ്രേമികള്‍ പുതുവര്‍ഷത്തില്‍ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആലിയാഭട്ട് കേന്ദ്ര കഥാപാത്രമാവുന്ന 'ഗംഗുഭായ് കത്തിയവാഡി'. ചിത്രത്തിന്റെ ടീസര്‍ നേരത്തേ തന്നെ സിനിമാ പ്രേമികളുടെയും സോഷ്യല്‍ മീഡിയയുടെയും അടക്കം ശ്രദ്ധ നേടിയിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ പിറന്നാള്‍ ദിവസത്തിലായിരുന്നു ടീസര്‍ പുറത്ത് വിട്ടിരുന്നത്. വന്‍ മേക്കോവറിലാണ് ചിത്രത്തില്‍ ആലിയ എത്തുന്നത്.

1942 എ ലവ് സ്റ്റോറി, ഖാമോഷി, ദേവ്ദാസ്, ബ്ലാക്ക്, സാവരിയ, ഗുസാരിഷ്, ഭാജിറാവു മസ്താനി, പദ്മാവത് തുടങ്ങി ശ്രദ്ധേയ സിനിമകളിലൂടെ ബോളീവുഡിലും ഇന്ത്യന്‍ സിനിമായിലും പ്രശസ്തനായ  എഴുത്തുകാരനും സംവിധായകനുമായ സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രം അണിയിച്ചിരുക്കുന്നത്. ഗംഗുഭായ് കത്തിയവാഡിയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് സഞ്ജയ് ലീലാ ബന്‍സാലിയും നിര്‍മാതാവ് ഡോക്ടര്‍. ജയന്തിലാല്‍ ഗഡാ(പെന്‍ സ്റ്റുഡിയോ)യും. 2022 ഫെബ്രുവരി18-നാണ് ചിത്രം തിയേറ്ററിലെത്തുകയെന്ന് ഇരുവരും വ്യക്തമാക്കി. 

നേരത്തേ ഈ വര്‍ഷം ജൂലൈയില്‍ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. വീണ്ടും ജനുവരി 6 -ന് റിലീസ് എന്ന്  പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതേ ദിവസം തന്നെയാണ്  എസ്.എസ്.രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'ന്റെയും റിലീസ് എന്ന് വിളംബരം ചെയ്തത്. രണ്ടിലേയും നായിക ആലിയാ തന്നെ.അതു കൊണ്ട് മത്സരം ഒഴിവാക്കാന്‍ ബന്‍സാലിയും നിര്‍മാതാവും റിലീസ് ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന് രാജമൗലി തന്റെ ട്വിറ്ററിലൂടെ ഇരുവര്‍ക്കും നന്ദി അറിയിക്കുകയും ഗംഗുഭായ് കത്തിയവാഡിക്ക് വിജയാശംസകളും അറിയിച്ചിട്ടുണ്ട്.  

മുംബൈയിലെ കാമാത്തിപുര ഭരിക്കുന്ന മാഫിയാ ക്വീനെയാണ് ആലിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കി ഒരുങ്ങുന്ന സിനിമയില്‍ കാമുകനാല്‍ ചതിക്കപ്പെട്ട് വ്യഭിചാര കേന്ദ്രമായ കാമാത്തിപുരയില്‍ എത്തിപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതം മാറിമറിയുന്ന വഴികളാണ് അവതരിപ്പിച്ചിരിക്കുന്നത്. നടി ആലിയയുടെ കരിയറിലെ വമ്പന്‍ മേക്ക് ഓവറുകളില്‍ ഒന്ന് തന്നെയാണ് ഗംഗുഭായ് എന്നും സിനിമാപ്രേമികള്‍ വിലയിരുത്തുന്നുണ്ട്.

അജയ് ദേവ്ഗണും ഇമ്രാന്‍ ഹാഷ്മിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുദീപ് ചാറ്റര്‍ജിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ സ്‌ററുഡിയോസും ചേര്‍ന്നാണ് പ്രേക്ഷകരും ബോളിവുഡും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന 'ഗംഗുഭായ് കത്തിയവാഡി' നിര്‍മിച്ചിരിക്കുന്നത്. പിആര്‍ഒ- സി.കെ. അജയ് കുമാര്‍.

 

  comment

  LATEST NEWS


  ഒളിമ്പിക്‌സ് ബഹിഷ്‌കരണത്തിന് യുഎസ് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചൈന


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.