×
login
ബോളിവുഡില്‍ തിളക്കം മങ്ങി രാവണ-ഖാന്‍മാരുടെ യുഗം; ഇന്ത്യന്‍ സിനിമയെ കൈപിടിച്ച് രാജമൗലിയും, പ്രശാന്ത് നീലും; തലവര മാറാന്‍ ഇനിയും നാളുകള്‍ അകലെ

കാലം മാറി കഥ മാറി. ബോളിവുഡ് ഖാന്‍മാരുടെ യുഗവും മങ്ങി. ഇന്ത്യന്‍ സിനിമയെ തല ഉയര്‍ത്തി പിടിച്ച് തെലുങ്കു, കന്നഡ, തമിഴ് സിനിമകള്‍.

വിഘ്‌നേഷ്. ജെ

കാലം മാറി കഥ മാറി. ബോളിവുഡ് ഖാന്‍മാരുടെ യുഗവും മങ്ങി. ഇന്ത്യന്‍ സിനിമയെ തല ഉയര്‍ത്തി പിടിച്ച് തെലുങ്കു, കന്നഡ, തമിഴ് സിനിമകള്‍.

പണ്ട് ഇന്ത്യന്‍ സിനിമകളുടെ ചരിത്രത്തില്‍ ഏറ്റവും മുന്‍ പന്തിയില്‍ നിന്നിരുന്നത് ഹിന്ദി ചിത്രങ്ങളാണ്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്നതും ഹിന്ദി സിനിമകളാണ്. കാരണം അവരുടെ കഥയും സിനിമയുടെ ക്വാളിറ്റിയും തന്നെയാണ്. ഷാറൂഖ് ഖാന്‍, അമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ ഇവരെ അറിയാത്തവരായി ആരും ഇല്ല. ഒരു സമയത്ത് തല ഉയര്‍ത്തി പിടിച്ച രാവണന്‍മാര്‍. വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളും കൊണ്ട് ഹിന്ദി സിനിമകളുടെ ചരിത്രം മാറ്റി മറിച്ച നടന്മാര്‍. സ്വന്തമായി റെക്കേര്‍ഡുകള്‍ സൃഷ്ടിക്കുകയും അതുമറി കടക്കാനും ഇവര്‍ തന്നെ നേരിട്ടിറങ്ങണം. എന്നാല്‍ ഇപ്പോള്‍ കുറെ കാലമായി ഹിന്ദി ഇന്‍ഡസ്ട്രിയില്‍ നിന്ന് നല്ലൊരു സിനിമ ജനിച്ചിട്ട്.

 

അവസാനമായി കണ്ടത് എപ്പോഴത്തെയും പോലെ മികച്ച സംവിധായകനായ സഞ്ജയ് ലീലാ ബെന്‍സാലിയുടെ കുറച്ച് എണ്ണി പറയാവുന്ന സിനിമകളാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രി ഭരിക്കുന്നത് തെലുങ്കു, കന്നഡ, തമിഴ്, മലയാളം സിനിമകളാണ്. അതില്‍ എടുത്ത് പറയേണ്ടത് ഇറങ്ങിയതും ഇറങ്ങാത്തതുമായ ചില പാന്‍ ഇന്ത്യന്‍ സിനിമകളാണ്. ആദ്യം പറയേണ്ടത് ഇന്ത്യന്‍ സിനിമയുടെ പ്രാധാന്യം എടുത്ത് കാണിച്ച ബാഹുബലിയും കെജിഎഫിനെ കുറിച്ചുമാണ്. ആരും ശ്രദ്ധിക്കപ്പെടാത്ത രണ്ട് ചെറിയ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഉടലെടുത്ത മാണിക്യങ്ങള്‍. രാജമൗലിയുടെയും പ്രശാന്ത് നീലിന്റെയും തലയില്‍ ഉതിച്ച ഇന്ത്യന്‍ സിനിമയെ എടുത്ത് കാണിച്ച സിനിമകള്‍. റൊക്കോര്‍ഡ് കളക്ഷനിലും ഇവന്മാര്‍ മുന്നിലായിരുന്നു. 2015ല്‍ ഇറങ്ങിയ ബാഹുബലി ആദ്യ ഭാഗം 650 കോടി സ്വന്തമാക്കി സല്‍മാന്‍ ഖാന്റെ സുല്‍ത്താനെ പിന്നിലാക്കിയിരുന്നു. അതിന് ശേഷം പാന്‍ ഇന്ത്യന്‍ സിനിമകള്‍ ചരിത്രം കുറിച്ച് തുടങ്ങി.

 

പിന്നെ, തമിഴില്‍ നിന്ന് ബ്രമ്ഹാണ്ഡ സിനിമകളുടെ രാജാവ് ശങ്കര്‍ എന്തിരന്‍ 2 വുമായി പ്രത്യക്ഷപ്പെട്ടത്. വലിയ ചര്‍ച്ചയായ സിനിമ ആനിമേഷന്‍ ഗ്രാഫിക്കിലും മികച്ച് നിന്നു. പക്ഷേ എന്നാലും അമീര്‍ ഖാന്റെ പികെ മറികടക്കാന്‍ സാധിച്ചില്ല. പക്ഷേ അവിടെയും ഒരു കൈയ്യൊപ്പ് വച്ചു. ചെറിയ ഇന്‍ഡസ്ട്രികളില്‍ നിന്ന് വലിയ സിനിമകള്‍ ജനിക്കുന്ന കാലം തുടങ്ങി. അങ്ങനെ 2017ല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തരംഗം സൃഷ്ടിക്കാന്‍ രാജമൗലി ബാഹുബലി രണ്ടാം പാര്‍ട്ടുമായെത്തി. ഇത്തവണ കണക്ക് കൂട്ടലുകള്‍ തെറ്റിയില്ല. പ്രതീക്ഷതിലും മികച്ച പ്രതികരണം കിട്ടി. കളക്ഷന്‍ റെക്കോര്‍ഡുകളില്‍ ഹിന്ദി സിനിമകളെ പിന്തള്ളി. സല്‍മാന്റെ ബജ്‌റങ്കി ബായ്ജാനും അമീര്‍ ഖാന്റെ സിക്രറ്റ് സൂപ്പര്‍ സ്റ്റാര്‍നെയും മറികടന്ന് ഇന്ത്യന്‍ സിനികളുടെ റെക്കോര്‍ഡ് നേട്ടങ്ങളില്‍ രണ്ടാം സ്ഥാനം എത്തിപിടിച്ചു. 1,810 കോടിയാണ് രണ്ടാം ഭാഗം നേടിയത്.


 

എന്നാല്‍ അതിന് ശേഷം വീണ്ടും കന്നഡ ഇന്‍ഡസ്ട്രി അപ്രതീക്ഷിത മാസ്സ് എന്റര്‍ടെയ്‌നര്‍ുമായെത്തി. വെറും 80 കോടി ബഡ്ജറ്റില്‍ ഒരുക്കിയ കെജിഎഫ് 250 കോടി നേടി കുതിച്ചു. കന്നഡ ഇന്‍ഡസ്ട്രിയില്‍ ഇതുവരെ കാണാത്ത നേട്ടം. എല്ലാവരും കൈയ്യടിച്ചു. അതിനുശേഷം പ്രശാന്ത് നീലും റോക്കിബായും തരംഗമായി. രണ്ടാം ഭാഗം കാണുമെന്ന് ഉറപ്പ് നല്‍കിയാണ് ആദ്യ ഭാഗം അവസാനിച്ചത്. അതിന് ശേഷം ആരാധകര്‍ ഏറെ കാത്തിരുന്ന രണ്ടാം ഭാഗത്തിന്റെ വരവിനായിരുന്നു.  

എന്നാല്‍ ഈ വര്‍ഷം പാന്‍ ഇന്ത്യന്‍ സിനികള്‍ എന്താണെന്ന് തെളിയിച്ച് രാജമൗലിയും തരംഗം സൃഷ്ടിച്ചു. രാം ചരണിനെയും, ജൂനിയര്‍ എന്‍ടിആറിനെയും പ്രധാന കഥാപാത്രങ്ങളാക്കി ആര്‍ആര്‍ആര്‍ വന്നു. 550 കോടി ബജറ്റില്‍ പുറത്തിറങ്ങി. എന്നാല്‍ ആദ്യ ദിനം 240 കോടി കളക്ഷന്‍ നേടി, ഇന്ത്യന്‍ സിനികളില്‍ ആദ്യ ദിവസത്തെ റെക്കോര്‍ഡ് കളക്ഷന്‍ എന്ന പട്ടവും ആര്‍ആര്‍ആര്‍ സ്വന്തമാക്കി. ഇപ്പോള്‍ 900 കോടി നേട്ടത്തില്‍ അഞ്ചാം സ്ഥാനത്താണ്. പക്ഷേ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍ആര്‍ആര്‍ 1000 കോടി ക്ലബില്‍ എത്തുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ നേട്ടം കിട്ടിയാല്‍ ബാഹുബലിനെയും ദംഗല്‍ മറികടക്കാന്‍ സാധിക്കും. എങ്കില്‍ ആദ്യ സ്ഥാനത്ത് എത്താണം. ഇപ്പോഴും തിയറ്ററില്‍ വിജയകരമായി ആര്‍ആര്‍ആര്‍ പ്രദര്‍ശനം തുടരുന്നുണ്ട്.  

 

ഇനി കെജിഎഫ് രണ്ടും, തമിഴില്‍ നിന്ന് കമലഹാസന്‍ നായകനാകുന്ന ലോകേഷ് സംവിധാനം ചെയ്യുന്ന വിക്രം എന്ന സിനിമയും. വിജയെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാറിന്റെ ബീസ്റ്റും ആണ് ഇറങ്ങാനുള്ളത്. ഈ പാന്‍ ഇന്ത്യന്‍ സിനിമകള്‍ ചെറിയ ഇന്‍ഡസ്ട്രിയില്‍ നിന്ന് വലിയ മാറ്റങ്ങള്‍ പ്രതീക്ഷയുണ്ട്. കെജിഎഫ് രണ്ടിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. ഏപ്രില്‍ 14ന് റിലാസാകും. അതു പോലെ ബീസ്റ്റും ഏപ്രില്‍ 13ന് റിലീസാകും. വലിയ നേട്ടങ്ങള്‍ ഈ സിനികള്‍ നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അടുത്ത മാസം മെയില്‍ കമല്‍ ഹാസന്റെ വിക്രം റിലീസാകും.

 

അടുത്ത വര്‍ഷം മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വം റിലീസാകാം. ഒരുപാട് താരനിരകള്‍ ഇതില്‍ അണിനിരക്കുന്നുണ്ട്. ചിലപ്പോള്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ അണിനിരക്കുന്നു എന്ന റെക്കോര്‍ഡും  ഇതിനാകാം. ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമകളുടെ തലവരെ തന്നെ മാറ്റി മറിക്കാം. ഖാന്‍ മാരുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാം. ഇനിയും ഇതുപോലം ഒരു പിടി നല്ല സിനിമകള്‍ വരാം. ഇന്ത്യന്‍ സിനിമകള്‍ സെര്‍ട്ടിഫൈഡ് ബ്രാന്‍ഡായി മാറാം. ഹോളിവുഡ് തന്നെ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഇന്ത്യന്‍ സിനിമകള്‍ ഇനിയും ഉടലെടുക്കാം.

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.