×
login
ആര്‍ആര്‍ആര്‍ ടിക്കറ്റിന് റെക്കോര്‍ഡ് വില; ഒരു ടിക്കറ്റിന് 2100 രൂപ; നാളെ റിലീസ്

ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്സ് കട്ടില്‍ ഒരു ടിക്കറ്റിന് 2100 രൂപവരെയാണ് ഈടാക്കുന്നത്. 3ഡി പ്ലാറ്റിന 1900, 3 ഡി പ്ലാറ്റിനം സൂപ്പീരിയര്‍ 2100 എന്നിങ്ങനെ പോകുന്നു വില. ഗുരാഗണിലെ ആംബിയന്‍സ് ഹാള്‍, മുംബൈയിലെ പിവിആര്‍ എന്നിവിടങ്ങളിലും വലിയ തുകയ്ക്കാണ് ടിക്കറ്റ് വിറ്റു പോകുന്നത്.

മുംബൈ: ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ നാളെ റിലീസിന് ഒരുങ്ങുകയാണ്. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ആജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, ആലിയഭട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നത്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രത്തിന്റെ ബുക്കിംഗ് ഏതാണ്ട് പൂര്‍ണ്ണമായും അവസാനിച്ചു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഡല്‍ഹിയിലെ  

ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്സ് കട്ടില്‍ ഒരു ടിക്കറ്റിന് 2100 രൂപവരെയാണ് ഈടാക്കുന്നത്. 3ഡി പ്ലാറ്റിന 1900, 3 ഡി പ്ലാറ്റിനം സൂപ്പീരിയര്‍ 2100 എന്നിങ്ങനെ പോകുന്നു വില. ഗുരാഗണിലെ ആംബിയന്‍സ് ഹാള്‍, മുംബൈയിലെ പിവിആര്‍ എന്നിവിടങ്ങളിലും വലിയ തുകയ്ക്കാണ് ടിക്കറ്റ് വിറ്റു പോകുന്നത്.


1920 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. അല്ലൂരി സിതാരാമ രാജു, കോമരം ഭീം എന്നീ ശ്രദ്ധേയരായ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. മൂന്ന് മണിക്കൂര്‍ ആറ് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. എന്‍ടിആറാണ് കോമരം ഭീം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അല്ലൂരി സിതാരാമ രാജുവായാണ് ആര്‍ആര്‍ആറില്‍ രാം ചരണ്‍ എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് എന്നിങ്ങനെ പത്ത് ഭാഷകളില്‍ ചിത്രം കാണാം.

റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 550 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.

    comment

    LATEST NEWS


    സംസ്ഥാനത്തെ റേഷന്‍ വിതരണം നിര്‍ത്തിവച്ചു; വീണ്ടും ഇ-പോസ് മെഷിനില്‍ സാങ്കേതിക തകരാര്‍; ബില്ലിങ് നടക്കുന്നില്ല


    കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍


    അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.