×
login
'കാവല്‍' സിനിമയെ ദയവായി ഡീഗ്രേഡ് ചെയ്യരുത്; അങ്ങനെ തകര്‍ക്കാമെന്ന് കരുതരുത്; സുരേഷ് ഗോപി‍യുടെ മാസ്മരിക പ്രകടം കാണാമെന്ന് നിര്‍മാതാവ്

ഇവിടെ ഡീഗ്രേഡിംഗ് ചെയ്യപ്പെട്ടതിന്റെ പേരില്‍ ഒരു സിനിമയും തകര്‍ന്നടിഞ്ഞട്ടില്ല. പബ്ലിസിറ്റി കൊടുത്തതിന്റെ പേരില്‍ വന്‍ വിജയം ആയിട്ടും ഇല്ലാ. ഒരു സിനിമ വിജയിക്കണമെന്നുണ്ടെങ്കില്‍ ആര് എന്ത് ചെയ്താലും ഓടും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഞാന്‍ എടുത്ത സിനിമകളെല്ലാം വിജയം ആണ്. ഗുഡ്വില്ലിന്റെയും ഫാന്‍സാണ് ഇവരൊക്കെ. ഒരിക്കലും മരക്കാര്‍ സിനിമ വരുന്നത് കൊണ്ട് കാവലിനോ, കാവലുള്ളതുകൊണ്ട് മരക്കാറിനോ ഒന്നും സംഭവിക്കില്ല.

കോട്ടയം: 'കാവല്‍' സിനിമയെ ദയവായി ഡീഗ്രേഡിംഗ് ചെയ്യരുതെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്ജ്. നല്ലവരായ പ്രേക്ഷകരാണ് സിനിമയെയും തന്നെയും വളര്‍ത്തിയത്. സുരേഷ് ഗോപിയുടെ മാസ്മരിക പ്രകടനമാണ് സിനിമയില്‍ ഉള്ളത്. ഈ സിനിമ ആദ്യം കാണിച്ചത് വീട്ടിലാണ്. അവര്‍ നൂറില്‍ നൂറുമാര്‍ക്കാണ് നല്‍കിയത്. അതിനാല്‍ ദയവായി സഹോദരന്‍മാര്‍ ഡീഗ്രേഡ് ചെയ്യരുത്. നിങ്ങള്‍ക്ക് ഒരു ശല്ല്യവും ഈ സിനിമ ചെയ്യുന്നില്ല.  

ഇവിടെ ഡീഗ്രേഡിംഗ് ചെയ്യപ്പെട്ടതിന്റെ പേരില്‍ ഒരു സിനിമയും തകര്‍ന്നടിഞ്ഞട്ടില്ല. പബ്ലിസിറ്റി കൊടുത്തതിന്റെ പേരില്‍ വന്‍ വിജയം ആയിട്ടും ഇല്ലാ. ഒരു സിനിമ വിജയിക്കണമെന്നുണ്ടെങ്കില്‍ ആര് എന്ത് ചെയ്താലും ഓടും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഞാന്‍ എടുത്ത സിനിമകളെല്ലാം വിജയം ആണ്. ഗുഡ്വില്ലിന്റെയും ഫാന്‍സാണ് ഇവരൊക്കെ. ഒരിക്കലും മരക്കാര്‍ സിനിമ വരുന്നത് കൊണ്ട് കാവലിനോ, കാവലുള്ളതുകൊണ്ട് മരക്കാറിനോ ഒന്നും സംഭവിക്കില്ല.

Facebook Post: https://www.facebook.com/joby.george.773/videos/297579802243297

രണ്ട് സിനിമയും അതിന്റെ വഴിക്ക് പോവും. 'കാവല്‍' ഒരു വര്‍ഷം മുന്‍പ് റിലീസ് പ്രഖ്യാപിച്ചതാണ്. ഫേസ്ബുക്ക് വഴി ഫാന്‍സ്‌കാര് തെറിവിളിക്കുന്നുണ്ട്, പക്ഷെ അത് ഞാന്‍ കാര്യമായി എടുക്കുന്നില്ല. സീസറിനുള്ളത് സീസര്‍ക്ക് ദൈവത്തിനുള്ളത് ദൈവത്തിന് എന്ന് പറയുന്നത് പോലെ മരക്കാറിനുള്ളത് മരക്കാറിന്, കാവലിനുള്ളത് കാവലിന്. നാളെയാണ് സിനിമ  തിയറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്.

  comment

  LATEST NEWS


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു


  കണ്ണന്‍ താമരക്കുളത്തിന്റെ 'ഉടുമ്പ്'നാളെ പുറത്തിറങ്ങും; ഡിസംബര്‍ അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കും


  നിര്‍മ്മിച്ചത് രണ്ടു വര്‍ഷം എടുത്ത്; ഗുരുവായൂരപ്പന് മയില്‍പ്പീലി വയലിനുമായി പ്രിയന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.