×
login
ബോക്‌സ് ഓഫീസില്‍ മാസ് മടങ്ങി വരവ്; 'കാവലി'ന്റ ടീസര്‍ സുരേഷ് ഗോപി‍യുടെ ജന്‍മദിനത്തില്‍ പുറത്തുവിടും; രണ്ടാം വരവില്‍ കൂടുതലും ആക്ഷന്‍ ചിത്രങ്ങള്‍

നേരത്തെ, 1997ല്‍ സുരേഷ് ഗോപിയെ നായകനാക്കി രണ്‍ജി പണിക്കര്‍ തിരക്കഥയൊരുക്കി ജോഷി സംവിധാനം ചെയ്ത ലേലം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം താന്‍ അലോചിക്കുന്നുണ്ടെന്ന് നിഥിന്‍ വ്യക്തമാക്കിയിരുന്നു.

സുരേഷ് ഗോപി വീണ്ടും ആക്ഷന്‍ സിനിമകളിലേക്ക് തിരിച്ചെത്തുന്നു. ആദ്യം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലിലൂടെയും പിന്നീട് ലേലം സിനിമയുടെ രണ്ടാം ഭാഗമായ ലേലം-2 ലൂടെയുമാണ് അദേഹം ആക്ഷന്‍ സിനിമകളില്‍ ചുവടുറപ്പിക്കുന്നത്.  

'കാവലി'ന്റ ടീസര്‍ സുരേഷ് ഗോപിയുടെ ജന്‍മദിനമായ ജൂണ്‍ 26ന് പുറത്തുവരും. ഇനി 10 ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് കാവലിന് ബാക്കിയുള്ളത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയാല്‍ വേഗത്തില്‍ തന്നെ അതു പൂര്‍ത്തിയാക്കി ചിത്രം റിലീസിന് സജ്ജമാക്കാനാണ് ശ്രമിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സയാ ഡേവിഡ് ആണ് മുഖ്യ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഡബ്ബിംഗ് ഉള്‍പ്പടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് ഗെറ്റപ്പുകളിലായിരിക്കും സുരേഷ് ഗോപിയും രണ്‍ജിപണിക്കരും ചിത്രത്തില്‍ എത്തുക.

ഗുഡ്വില്‍ എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.സുരേഷ് ഗോപി സിനിമയില്‍ പോലീസ് വേഷത്തിലാണോ എന്നതില്‍ വ്യക്തതയില്ല. നേരത്തെ, 1997ല്‍ സുരേഷ് ഗോപിയെ നായകനാക്കി രണ്‍ജി പണിക്കര്‍ തിരക്കഥയൊരുക്കി ജോഷി സംവിധാനം ചെയ്ത ലേലം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം താന്‍ അലോചിക്കുന്നുണ്ടെന്ന് നിഥിന്‍ വ്യക്തമാക്കിയിരുന്നു.

 

 

 

  comment

  LATEST NEWS


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.