×
login
ജെറ്റ് മീഡിയ പ്രൊഡക്ഷന്‍സിന്റെ 'കടല് പറഞ്ഞ കഥ' ജൂലൈ 28ന്; ജെറ്റ് ടിവി ഒ.ടി.ടി യില്‍ റിലീസ് ചെയ്യും

കേരളത്തിലെ ഒരു തീരപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ സിനിമ ഏറെ സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. തന്റെ ജീവിതയാത്രയില്‍ നേരിടുന്ന പ്രതിസന്ധികളില്‍, അതിനെതിരെ പോരാടുന്ന ഒരു യുവതിയുടെ അതിജീവനത്തിന്റെ കഥയാണ് 'കടല് പറഞ്ഞ കഥ' യുടെ ഇതിവൃത്തമെന്ന് സംവിധായകന്‍ സൈനു ചാവക്കാട് പറഞ്ഞു.

കൊച്ചി: ജെറ്റ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിച്ച 'കടല് പറഞ്ഞ കഥ' ജെറ്റ് ടിവി ഒടിടി പ്ലാറ്റ്‌ഫോമില്‍  ജൂലൈ 28ന് റിലീസ് ചെയ്യും. പുതുമുഖ താരങ്ങളെ അണിനിരത്തി  പ്രമുഖ സംവിധായകന്‍ സൈനു ചാവക്കാടനാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചാവക്കാടും , പരിസര പ്രദേശങ്ങളിലുമായി രണ്ട് ഷെഡ്യൂളുകളിലായി പൂര്‍ത്തീകരിച്ച 'കടല് പറഞ്ഞ കഥ'യുടെ കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത് ആന്‍സണ്‍ ആന്റണിയാണ്.

കേരളത്തിലെ ഒരു തീരപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ സിനിമ ഏറെ സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. തന്റെ ജീവിതയാത്രയില്‍ നേരിടുന്ന പ്രതിസന്ധികളില്‍, അതിനെതിരെ പോരാടുന്ന ഒരു യുവതിയുടെ അതിജീവനത്തിന്റെ കഥയാണ് 'കടല് പറഞ്ഞ കഥ' യുടെ ഇതിവൃത്തമെന്ന് സംവിധായകന്‍ സൈനു ചാവക്കാട് പറഞ്ഞു.  


വിലക്കുകളെ സ്വന്തം ജീവിതം കൊണ്ട് അതിജീവിക്കുന്ന ഒരു സ്ത്രീയുടെ ശക്തമായ സാന്നിധ്യവും ഈ ചിത്രം മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്തുകൊണ്ടും ഒരു സ്ത്രീപക്ഷ സിനിമയെന്ന് തുറന്നു സമ്മതിക്കാനാവുന്നതാണ് ചിത്രത്തിന്റെ  കഥാസാരം.   സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ സോഷ്യല്‍ പൊളിറ്റിക്‌സ് തന്നെയാണ് ചര്‍ച്ച ചെയ്യുന്നതെന്ന് നിര്‍മ്മാതാവ് സുനില്‍ അരവിന്ദ് പറഞ്ഞു. ആരെയെങ്കിലും മുറിവേല്‍പ്പിക്കാനോ വിഷമത്തിലാക്കാനോ ഞങ്ങള്‍ തയ്യാറല്ല. പക്ഷേ അതീവ ഗൗരവമായ സാമൂഹ്യ വിഷയമാണ് 'കടല് പറഞ്ഞ കഥ' പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതെന്ന് നിര്‍മ്മാതാവ് അഭിപ്രായപ്പെട്ടു. നമുക്ക് ചുറ്റും നടക്കുന്ന ജീവിത സാഹചര്യങ്ങളെ അപ്പാടെ ഒപ്പിയെടുത്തുകൊണ്ടാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപോകുന്നതെന്ന് തിരക്കഥാകൃത്ത് ആന്‍സണ്‍ ആന്റണിയും പറഞ്ഞു. ആക്ഷനും സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ 'കടല് പറഞ്ഞ കഥ' ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണ്.  

ബാനര്‍- ജെറ്റ് മീഡിയ പ്രൊഡക്ഷന്‍ ഹൗസ്, നിര്‍മ്മാണം- സുനില്‍ അരവിന്ദ്, സംവിധാനം-സൈനു ചാവക്കാടന്‍, കഥ,തിരക്കഥ, സംഭാഷണം-ആന്‍ സണ്‍ ആന്റണി,  ക്യാമറ-ടോണി ലോയ്ഡ് അരൂജ, സംഗീതം- ബിമല്‍ പങ്കജ്, ഗാനരചന-ഫ്രാന്‍സിസ് ജിജോ, പശ്ചാത്തല സംഗീതം- ബിമല്‍ പങ്കജ്, ബെന്നി ജോസഫ്, സറൗണ്ട് മിക്‌സ് ആന്റ് സ്‌പെഷ്യല്‍ എഫക്റ്റ്‌സ്- ജെറ്റ് മീഡിയ സ്റ്റുഡിയോ, എഡിറ്റിംഗ്-ഷാന്‍ ആഷിഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജിത്ത് തിക്കോടി, മേക്കപ്പ് - എം എസ് ജിജീഷ് ഉത്രം, കോസ്റ്റ്യൂംസ് - ടെല്‍മ ആന്റണി, കൃഷ്ണകുമാര്‍, ആര്‍ട്ട് - ഷെരീഫ് സി കെ ഡി എന്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീഷ് റൂബി, -അസോസിയേറ്റ് ഡയറക്ടര്‍ - കാര്‍ത്തിക് പിള്ള, അസിസ്റ്റന്റ് ഡയറക്ടര്‍ - മുര്‍ഷിദ്, വിഷ്ണു, പ്രവീണ്‍, ക്യാമറ അസിസ്റ്റന്റ്‌സ് - റൂബി ദാസ്, അനീഷ് റൂബി, മേക്കപ്പ് അസിസ്റ്റന്റ്- രാജേഷ് രാഘവന്‍, സ്റ്റുഡിയോ- ജെറ്റ് മീഡിയ പ്രൊഡക്ഷന്‍, ഡിസൈന്‍- ഹൈ ഹോപ്‌സ്. അഭിനേതാക്കള്‍- സുനില്‍ അരവിന്ദ്, അങ്കിത് ജോര്‍ജ്ജ്, അനഘ എസ് നായര്‍,  പ്രദീപ് ബാബു , അപര്‍ണ്ണ നായര്‍, ശ്രീലക്ഷ്മി അയ്യര്‍, സജിത്ത് തോപ്പില്‍,ശ്രീലക്ഷ്മി, ശ്രീക്കുട്ടി അയ്യര്‍, ജാസ്മിന്‍ ചാവക്കാടന്‍, അക്ബര്‍ ഷാ, ആര്‍ദ്ര,  തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.