×
login
'കാളച്ചേകോന്‍' മെയ് 27-ന് തിയേറ്ററികളിലേക്ക്

ശാന്തി മാതാ ക്രിയേഷന്റെ ബാനറില്‍ ഡോക്ടര്‍ ജ്ഞാന ദാസ് നിര്‍മ്മിക്കുന്ന 'കാളച്ചേകോന്‍ 'എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടി.എസ്. ബാബു നിര്‍വ്വഹിക്കുന്നു.

ഫുട്ബാള്‍ കളിപ്പോലെ മലബാറിന്റെ  തനതു സംസ്‌ക്കാരമായ കാളപ്പൂട്ടിന്റെ പശ്ചാത്തലത്തില്‍ മണ്ണിന്റെയും, മനുഷ്യമനസ്സിന്റെയും കഥ പറയുന്ന 'കാളച്ചേകോന്‍' മെയ് 27-ന് തിയ്യേറ്ററിലെത്തുന്നു. കെ.എസ്. ഹരിഹരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാളച്ചേകോന്‍' എന്ന ചിത്രത്തില്‍ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനാവുന്നു.ആരാധ്യ സായ് ആണ് നായിക.

ദേവന്‍, മണികണ്ഠന്‍ ആചാരി, സുധീര്‍ കരമന, നിര്‍മ്മല്‍ പാലാഴി, ശിവജി ഗുരുവായൂര്‍, ഭീമന്‍ രഘു, പ്രദീപ് ബാലന്‍, സി.ടി. കബീര്‍, പ്രമോദ് കുഞ്ഞിമംഗലം, സുനില്‍ പത്തായിക്കര, അഭിലാഷ്, ദേവദാസ് പല്ലശ്ശന, പ്രേമന്‍, ഗീതാ വിജയന്‍, ദീപ പ്രമോദ്, ശിവാനി, സൂര്യ ശിവജി, ചിത്ര, സബിത, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സംവിധായകന്‍ കെ.എസ്. ഹരിഹരന്‍ തന്നെ എഴുതിയ വരികള്‍ക്ക് നവാഗതനായ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് സംഗീതം പകരുന്നു. ജയചന്ദ്രന്‍, സിത്താര, ഡോകടര്‍ ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ക്ക് പുറമേ നടന്‍  ഭീമന്‍ രഘു ഒരു പാട്ട് പാടി ആദ്യമായി അഭിനയിക്കുന്നു.  ശാന്തി മാതാ ക്രിയേഷന്റെ ബാനറില്‍ ഡോക്ടര്‍ ജ്ഞാന ദാസ് നിര്‍മ്മിക്കുന്ന 'കാളച്ചേകോന്‍ 'എന്ന ചിത്രത്തിന്റെ  ഛായാഗ്രഹണം ടി.എസ്. ബാബു നിര്‍വ്വഹിക്കുന്നു.  


എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശാന്തി ജ്ഞാനദാസ്, പരസ്യകല- ഷഹില്‍ കൈറ്റ് ഡിസൈന്‍, എഡിറ്റര്‍- ഷമീര്‍ ഖാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിനീഷ് നെന്മാറ, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍- നാരായണ സ്വാമി, പ്രൊഡക്ഷന്‍ മാനേജര്‍- സുധീന്ദ്രന്‍ പുതിയടത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജയരാജ് വെട്ടം, പിആര്‍ഒ- എ.എസ്. ദിനേശ്.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.