×
login
'വിക്രം' ആഘോഷങ്ങള്‍ക്ക് കേരളത്തില്‍ തുടക്കം; കമല്‍ഹാസനും ടീമും മെയ് 27ന് കൊച്ചിയില്‍

മെയ് 27 നു വൈകുന്നേരം 4.30 ന് കൊച്ചി ലുലു മാളില്‍ ആണ് പരിപാടി നടക്കുന്നത്.

കൊച്ചി: തെന്നിത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഉലകനായകന്‍ കമല്‍ ഹാസന്റെ 'വിക്രം' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കമല്‍ ഹാസനും താരങ്ങളും കേരളത്തിലെത്തുന്നു. മെയ് 27 നു വൈകുന്നേരം 4.30 ന് കൊച്ചി ലുലു മാളില്‍ ആണ് പരിപാടി നടക്കുന്നത്.

ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് കേരളത്തില്‍ വിക്രം വിതരണത്തിനെത്തിക്കുന്നത്. തനിക്കെന്നും പ്രിയപ്പെട്ട കേരളത്തിലേക്ക് ആരാധകരെ കാണാനും വിക്രം വിശേഷങ്ങള്‍ പങ്കുവയ്ക്കാനും കമല്‍ഹാസന്‍ എത്തുമ്പോള്‍, അദ്ദേഹത്തിനൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ്, മറ്റു താരങ്ങള്‍, അണിയറപ്രവര്‍ത്തകര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കും.


താരപ്പകിട്ടോടെ എത്തുന്ന വിക്രം സിനിമയില്‍ സൂര്യയുടെ സാന്നിദ്ധ്യം കൂടി എത്തിയ ശേഷം ലോകേഷ് കനകരാജ്  ഒരുക്കുന്ന ദൃശ്യ വിസ്മയത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയ താരങ്ങള്‍ ഉള്ള ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ മാസ്സ് എന്റെര്‍റ്റൈനെര്‍ എന്നുള്ള വിലയിരുത്തല്‍ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നു.

 

    comment

    LATEST NEWS


    വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


    സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


    മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


    കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


    ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


    197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.