×
login
'777 ചാര്‍ലി' കാണുന്നവരുടെ കണ്ണും മനസ്സും നിറയും; സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ‍ (വീഡിയോ)

നായ്ക്കളെക്കുറിച്ച് ധാരാളം സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അവരുടെ സ്നേഹം വൈകാരികമായി അവതരിപ്പിക്കുന്ന സിനിമകള്‍ കുറവാണ്. ഈ സിനിമ മികച്ചതാണ്. എല്ലാവരും കാണണം. ഒരു നായയുടെ ഉപാധികളില്ലാത്ത സ്നേഹം നന്നായി അവതരിപ്പിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.

തിയേറ്ററുകളില്‍ വന്‍ വിജയമായി പ്രദര്‍ശനം തുടരുന്ന '777 ചാര്‍ലി' എന്ന സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഒരു മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ എല്ലാവരുടെയും കണ്ണും നിറഞ്ഞു. രക്ഷിത് ഷെട്ടിയും ചാര്‍ലി എന്ന നായയുമാണ്  പ്രധാനകഥാപാത്രങ്ങള്‍. കിരണ്‍രാജ് സംവിധാനം ചെയ്ത ചിത്രം കണ്ടതിന് ശേഷം ദു:ഖം സഹിക്കാനാകാതെ കരയുന്ന മന്ത്രിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.  

 

777 Charlie review: An adorable canine star steals hearts in this Rakshit  Shetty movie | Entertainment News,The Indian Express

 


മാധ്യമങ്ങള്‍ക്ക് മുന്നില്‍ സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടെ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ കുറിച്ചി ഓര്‍ത്ത് കരയുയകയായിരുന്നു അദേഹം. അദ്ദേഹത്തിന്റെ നായ സ്നൂബി കഴിഞ്ഞ വര്‍ഷം വിടവാങ്ങിയിരുന്നു.  ഈ ചിത്രം എല്ലാവരും കാണണമെന്ന് മന്ത്രി പറഞ്ഞു.

Charlie 777' trailer launched in 5 different languages! | Tamil Movie News  - Times of India

നായ്ക്കളെക്കുറിച്ച് ധാരാളം സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അവരുടെ സ്നേഹം വൈകാരികമായി അവതരിപ്പിക്കുന്ന സിനിമകള്‍ കുറവാണ്. ഈ സിനിമ മികച്ചതാണ്. എല്ലാവരും കാണണം. ഒരു നായയുടെ ഉപാധികളില്ലാത്ത സ്നേഹം നന്നായി അവതരിപ്പിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.  

 

സ്നൂബിയും മന്ത്രിയും തമ്മില്‍ വലിയ ആത്മബന്ധമുണ്ടായിരുന്നു. നായയുടെ ശവസംസ്‌കാര ചടങ്ങില്‍ അദ്ദേഹം വിതുമ്പുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ നേരത്തേ പ്രചരിച്ചിരുന്നു.

    comment

    LATEST NEWS


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.