×
login
180 തീയറ്ററുകളില്‍ റിലീസ് ഉറപ്പിച്ച് തമ്പാന്‍; 'കാവല്‍' സിനിമയുടെ ബുക്കിങ്ങ് ആരംഭിച്ചു; ബോക്‌സ് ഓഫീസ് കീഴടക്കാന്‍ സുരേഷ് ഗോപി

കേരളത്തില്‍ ഇതുവരെ 180 തിയറ്ററുകളിലാണ് കാവല്‍ റിലീസിങ്ങ് ഉറപ്പിച്ചിരിക്കുന്നത്. മരക്കാര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളോട് മത്സരിക്കാന്‍ തയാറായാണ് 'കാവല്‍' തിയറ്ററുകളിലേക്ക് എത്തുന്നത്. ഈ മാസം 25നാണ് കാവല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ 'കാവല്‍' സിനിമയുടെ ബുക്കിങ്ങ് ആരംഭിച്ചു. ബുക്ക്‌മൈ ഷോയിലും ഫാന്‍സ് ഷോ ബുക്കിങ്ങുമാണ് ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ 180 തിയറ്ററുകളിലാണ് കാവല്‍ റിലീസിങ്ങ് ഉറപ്പിച്ചിരിക്കുന്നത്. മരക്കാര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളോട് മത്സരിക്കാന്‍ തയാറായാണ് 'കാവല്‍' തിയറ്ററുകളിലേക്ക് എത്തുന്നത്.  ഈ മാസം 25നാണ് കാവല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.  

'എന്റെ ഏറ്റവും പുതിയ ചിത്രമായ 'കാവല്‍' ഈ മാസം 25ന് നിങ്ങളിലേക്ക് എത്തുകയാണ്. എല്ലാവരും തിയേറ്ററുകളില്‍ തന്നെ വന്ന് ചിത്രം കണ്ട് ആസ്വദിക്കുക. പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാകണം!' എന്നു സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു.  ഗുഡ് വില്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഥിന്‍ രഞ്ജി പണിക്കരാണ്.

സംവിധായകനായ നിഥിന്‍ രഞ്ജി പണിക്കരാണ് കാവലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍, അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ബേബി പാര്‍വ്വതി, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ. അംബിക മോഹന്‍, അനിതാ നായര്‍, അജ്ഞലി നായര്‍, രഞ്ജി പണിക്കര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. ചിത്രത്തിന്റെ ടെയില്‍ എന്‍ഡ് എഴുതിയത് രഞ്ജി പണിക്കരാണ്.  ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിന്‍ പറഞ്ഞു.  കോടികളുടെ ഡിജിറ്റല്‍ റിലീസ് വാഗ്ദാനം വേണ്ടെന്ന് വച്ചാണ് 'കാവല്‍' സിനിമ തിയേറ്റര്‍ റിലീസിനായി ഒരുങ്ങുന്നത്.  

  comment

  LATEST NEWS


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തി സിപിഎം എഴുതിക്കുകയാണുണ്ടായത്


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17


  'മരക്കാര്‍' സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍; കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ പിടികൂടി പൊലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.