×
login
'ഇത് എന്റെ കഥയാണ്, മതം മാറ്റപ്പെട്ട 32000 പെണ്‍കുട്ടികളുടെ കഥയാണ്'; ഐഎസ് റിക്രൂട്ട്മെന്റും ലൗജിഹാദും പ്രമേയമായ 'കേരള സ്റ്റോറി'യുടെ ടീസര്‍ പുറത്ത്

വിപുല്‍ അമൃത്ലാല്‍ ഷാ നിര്‍മിക്കുന്ന ചിത്രം സുദീപ്ത സെന്‍ ആണ് സംവിധാനം ചെയ്യുന്നത്. കേരളത്തില്‍ നിന്നുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയി മതം മാറ്റുകയും ഭീകരവാദക്യാമ്പുകളിലെത്തിക്കുകയും ചെയ്യുന്നതായുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സിനിമ പിറക്കുന്നത്. ഒരു നഴ്സ് ആവാന്‍ സ്വപ്‌നം കണ്ട സ്ത്രീയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോകുന്നതിന്റെയും,

കൊച്ചി: കേരളത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളുടെ കഥ പ്രമേയമാക്കി ദി കേരള സ്റ്റോറി എത്തുന്നു. ഐഎസ് റിക്രൂട്ട്‌മെന്റടക്കമുള്ള കേരളത്തിലെ ഭീകരവാദം പ്രമേയമാക്കിയാണ് സിനിമയുടെ ടീസര്‍ യു ട്യൂബില്‍ റിലീസ് ചെയ്തു. ഒരു മിനിറ്റ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് ടീസര്‍. സിനിമ കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ദി കേരള സ്റ്റോറിയുടെ പ്രമേയം.

വിപുല്‍ അമൃത്ലാല്‍ ഷാ നിര്‍മിക്കുന്ന ചിത്രം സുദീപ്ത സെന്‍ ആണ് സംവിധാനം ചെയ്യുന്നത്.  കേരളത്തില്‍ നിന്നുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയി മതം മാറ്റുകയും ഭീകരവാദക്യാമ്പുകളിലെത്തിക്കുകയും ചെയ്യുന്നതായുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സിനിമ പിറക്കുന്നത്. ഒരു നഴ്സ് ആവാന്‍ സ്വപ്‌നം കണ്ട സ്ത്രീയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോകുന്നതിന്റെയും, പിന്നിട് ഐഎസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനില്‍ ജയിലിലടച്ചതിന്റെയും കഥയാണ് മുഖ്യപ്രമേയം. ബോളിവുഡ് നടി ആദാ ശര്‍മ്മയാണ് നായിക. ടീസര്‍ താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ടീസറില്‍ ബുര്‍ഖ ധരിച്ച് ആദം ശര്‍മ്മയെ കാണാം.

''എന്റെ പേര് ശാലിനി ഉണ്ണികൃഷ്ണന്‍ എന്നായിരുന്നു. ഒരു നഴ്സായി ആളുകളെ സഹായിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഇപ്പോള്‍ ഞാന്‍ ഫാത്തിമ ബാ ആണ്. അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഐഎസ് തീവ്രവാദി. ഞാന്‍ ഒറ്റയ്ക്കല്ല. എന്നെപ്പോലെ 32000 പെണ്‍കുട്ടികളെ കൂടി മതം മാറ്റി സിറിയയിലും യെമനിലും ജയിലിലാക്കിയിട്ടുണ്ട്.' ആദം ശര്‍മ്മയുടെ കഥാപാത്രം പറയുന്നു. ''ഒരു സാധാരണ പെണ്‍കുട്ടിയെ തീവ്രവാദിയാക്കുന്ന അപകടകരമായ രീതികളാണ് കേരളത്തില്‍ നടക്കുന്നത്, അതും പരസ്യമായി. ആരും തടയില്ല. ഇത് എന്റെ കഥയാണ്. ആ 32000 പെണ്‍കുട്ടികളുടെ കഥയാണ്. ഇതാണ് 'ദി കേരള സ്റ്റോറി'. ആദം ശര്‍മ്മയുടെ കഥാപാത്രം പറയുന്നു.

  comment

  LATEST NEWS


  72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


  ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


  സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


  പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


  ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


  എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.