×
login
സോഷ്യൽ മീഡിയകളിൽ വൈറലായി ഇതിഹാസതാരങ്ങൾ! കപിൽദേവും രജനീകാന്തും ഒന്നിച്ചുള്ള ലാൽസലാമിലെ ചിത്രങ്ങൾ തരംഗമാവുന്നു

ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം കൂടിയാണ് ലാൽസലാം. ക്രിക്കറ്റിനോടുള്ള തലൈവരുടെ സ്നേഹം സിനിമാ ലോകത്തിനും ഏറെ പരിചിതമാണ്.

ഇന്ത്യയ്ക്ക് ആദ്യമായി വേൾഡ് കപ്പ് സമ്മാനിച്ച ഇതിഹാസ താരം കപിൽ ദേവും ഇന്ത്യൻ സിനിമ ലോകത്തെ തലൈവർ രജനീകാന്തും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്. രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് ഒരുക്കുന്ന ലാൽസലാം എന്ന സിനിമയുടെ മുംബൈയിലെ ചിത്രീകരണ വേളയിൽ എടുത്ത ചിത്രമാണ് സൂപ്പർതാരം രജനികാന്ത് പങ്കുവെച്ചിരിക്കുന്നത്.  

ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ കപിൽ ദേവും എത്തുന്നുണ്ട്. ചിത്രം തൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ട് രജനികാന്ത് ഇപ്രകാരം കുറിച്ചു, "ഇന്ത്യക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസവും ഏറ്റവും ആദരണീയനുമായ കപിൽദേവ്ജിക്കൊപ്പം പ്രവർത്തിക്കുന്നത് തീർച്ചയായും എനിക്ക് ലഭിക്കുന്ന ഒരു ബഹുമതിയാണ്". ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം കൂടിയാണ് ലാൽസലാം. ക്രിക്കറ്റിനോടുള്ള തലൈവരുടെ സ്നേഹം സിനിമാ ലോകത്തിനും ഏറെ പരിചിതമാണ്.  


പോയ ദിവസങ്ങളിൽ മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വരുൺ ചക്രവർത്തിയും വെങ്കിടേഷ് അയ്യരും രജനിയെ സന്ദർശിച്ചിരുന്നു.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൊയ്‌ദീൻ ഭായ് എന്ന കഥാപാത്രമായാണ് രജനീകാന്ത് എത്തുന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സംഗീതം - എ ആർ റഹ്മാൻ, ഛായാഗ്രഹണം - വിഷ്ണു രംഗസാമി, എഡിറ്റർ - പ്രവീണ് ഭാസ്‌കർ, പി ആർ ഒ - ശബരി.

    comment

    LATEST NEWS


    അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


    കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കാന്‍ മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനം; പ്രയോജനം ലഭിക്കുക ഒരുകോടിയോളം പേര്‍ക്ക്


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.