×
login
മേജര്‍ തീയറ്ററുകളില്‍ നാളെയെത്തും; ചിത്രത്തിലെ 'ജന ഗണ മന ഗാനം' പുറത്ത് വിട്ട് നിര്‍മ്മാതാക്കള്‍

പ്രമുഖ തെലുങ്ക് സംവിധയാകന്‍ ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മലയാളി സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന ചിത്രം മേജര്‍ നാളെ തീയറ്ററുകളില്‍ എത്തും. ഇതിന് മുന്നോടിയായി ചിത്രത്തിലെ മൂന്നാമത്തെ ഗാനം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ഹിന്ദി, മലയാളം, തെലുങ്ക് ഭാഷകളിലാണ് 'ജന'ഗണ മന' എന്ന ഗാനം പുറത്തിറക്കിയിരിക്കുന്നു.  

പ്രമുഖ തെലുങ്ക് സംവിധയാകന്‍ ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സോണി പിക്്ചേഴ്‌സ്, ജി മഹേഷ് ബാബൂ എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ്ബാബു, അനുരാഗ് റെഡ്ഡി, ശരത് ചന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അധിവി സേഷാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത്. പ്രകാശ് രാജ്, രേവതി, ശോഭിത ധുലീപാല, സയീ മഞ്‌ജേക്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.


2019 ലാണ് ചിത്രം അനൗണ്‍സ് ചെയ്യുന്നത്. 2020 ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിച്ചു. 2021 ജൂലൈ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ റിലീസ് 2022 ഫെബ്രുവരിയിലേയ്ക്ക് മാറ്റി. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതോടെ ചിത്രത്തിന്റെ റിലാസ് പിന്നേയും നീണ്ടുപോകുകയായിരുന്നു.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.