ജൂണ്‍ മൂന്നിന് സിനിമ തീയറ്ററുകളിലെത്തും.
മുംബൈ: യൂട്യൂബില്‍ തരംഗമായി ബയോഗ്രഫിക്കല്‍ ആക്ഷന്‍ ചിത്രം മേജറിന്റെ ട്രെയിലര്‍. ഹിന്ദി, തെലുങ്ക്, മലയാളം ഭാഷകളില്‍ പുറത്തിറങ്ങിയ ട്രെയിലര്‍ ഇതിനോടകം തന്നെ ഒന്നരക്കോടിയോളം പേര് കണ്ടുകഴിഞ്ഞു. മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികളോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മലയാളി സൈനികന് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥയെ ആസ്പദമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പ്രമുഖ തെലുങ്ക് സംവിധയാകന് ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സോണി പിക്്ചേഴ്സ്, ജി മഹേഷ് ബാബൂ എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ്ബാബു, അനുരാഗ് റെഡ്ഡി, ശരത് ചന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അധിവി സേഷാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത്. പ്രകാശ് രാജ്, രേവതി, ശോഭിത ധുലീപാല, സയീ മഞ്ജേക്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ജൂണ്‍ മൂന്നിന് സിനിമ തീയറ്ററുകളിലെത്തും. 2019 ലാണ് ചിത്രം അനൗണ്‍സ് ചെയ്യുന്നത്. 2020 ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിച്ചു. 2021 ജൂലൈ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ റിലീസ് 2022 ഫെബ്രുവരിയിലേയ്ക്ക് മാറ്റി. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതോടെ ചിത്രത്തിന്റെ റിലാസ് പിന്നേയും നീണ്ടുപോകുകയായിരുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'മേപ്പടിയാന്' മോഡല്‍ ഡീഗ്രേഡിങ്ങ് ആറാട്ടിനെതിരെയും; സൈബര്‍ ആക്രമണങ്ങളെ അതിജീവിച്ച് മോഹന്‍ലാലിന്റെ കുതിപ്പ്; ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍
കാശ്മീര്‍ വംശഹത്യയുടെ സത്യസന്ധമായ ആവിഷ്കാരം; 'ദി കശ്മീര്‍ ഫയല്‍സ്' കേരളത്തിലും കൂടുതല്‍ തീയേറ്ററുകളിലേക്ക്
കോണ്‍ഗ്രസ് ഇത്തരം മണ്ടത്തരം വിളിച്ച് പറഞ്ഞതില്‍ ദുഃഖമുണ്ട്; ഒരേ കുടുബത്തിലെ രണ്ട് പ്രധാനമന്ത്രിമാരാണ് നഷ്ടമായത്; കേരള കോണ്‍ഗ്രസിനെതിരെ അനുപം ഖേര്‍
ശ്രീകുമാറിന്റെ 'ഒടിയന്' ഹിന്ദിയിലും മൊഴിമാറ്റി എത്തുന്നു; ട്രെയ്ലര് പുറത്ത്
സിബിഐ സിനിമയിലെ നായകന് മുസ്ളീം ആയിരുന്നു; ബ്രാഹ്മണനാക്കിയത് മമ്മൂട്ടി
വെല്ലുവിളി ഏറ്റെടുത്ത് മോഹന്‍ലാല്‍; സ്വന്തം തീയേറ്ററുകളില്‍ 'ദി കശ്മീര്‍ ഫയല്‍സ്'