×
login
അമിത് ചക്കാലക്കല്‍ നായകനാകുന്ന ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ വരുന്നു; 'പാസ്‌പോര്‍ട്ട്' ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒരു സംഭവകഥയെ ആസ്പദമാക്കി കെ.പി. ശാന്തകുമാരി എഴുതിയ കഥയ്ക്ക് അസിം കോട്ടൂരും എ.എം. ശ്രീലാല്‍ പ്രകാശനും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലറാണ്. എറണാകുളവും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷനുകള്‍.

മിത് ചക്കാലക്കല്‍ നായകനാകുന്ന 'പാസ്‌പോര്‍ട്ട്' എന്ന സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസായി. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ എ.എം. ശ്രീലാല്‍ പ്രകാശന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അസിം കോട്ടൂര്‍ ആണ്.

ഒരു സംഭവകഥയെ ആസ്പദമാക്കി കെ.പി. ശാന്തകുമാരി എഴുതിയ കഥയ്ക്ക് അസിം കോട്ടൂരും എ.എം. ശ്രീലാല്‍ പ്രകാശനും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലറാണ്. എറണാകുളവും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷനുകള്‍.

സിനിമയുടെ ായാഗ്രഹണം ബിനു കുര്യന്‍, എഡിറ്റിംഗ് വി.ടി. ശ്രീജിത്ത്, ഗാനരചന വിനായക് ശശികുമാര്‍ , ബി.കെ. ഹരിനാരായണന്‍ , സംഗീതം സെജോ ജോണ്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കെ. തോമസ്, കല അജി കുറ്റിയാനി, കോസ്റ്റ്യൂം സമീറ സനീഷ്, ചമയം അമല്‍ ചന്ദ്രന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ആംബ്രോ വര്‍ഗ്ഗീസ്, വി.എഫ്.എക്‌സ് ബിനീഷ് രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിനോദ് ശേഖര്‍, പ്രോജക്ട് കോ ഓര്‍ഡിനേറ്റേഴ്‌സ് ഷമീം സുലൈമാന്‍, അജ്മല്‍ റോഷന്‍, ഡിസൈന്‍സ് മനു ഡാവിഞ്ചി, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, പിആര്‍ഓ  അജയ് തുണ്ടത്തില്‍, എം കെ ഷെജിന്‍ ആലപ്പുഴ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

  comment
  • Tags:

  LATEST NEWS


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.