മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ ചിത്രം അഞ്ച് ഭാഷയിലായിയാണ് പുറത്തിറങ്ങുന്നത്. അമ്പതിലേറെ രാജ്യങ്ങളില്‍ 5000 സ്ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നത്. അഞ്ചു ഭാഷകളില്‍ ആയി അമ്പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. കേരളത്തിലെ 90 ശതമാനം തീയറ്ററിലും ചിത്രത്തിന്റെ ആദ്യ ദിന പ്രദര്‍ശനമുണ്ടാകും
പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി 'മരക്കാര്‍ -അറബിക്കടലിന്റെ സിംഹം' ട്രെയിലര്‍ പുറത്ത്. മോഹന്‍ലാല്‍ പ്രധാനകഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ തെന്നിന്ത്യയില്‍ ഒന്നിച്ചാണ് റിലീസായത്. ചുരുങ്ങിയ സമയം കൊണ്ട് വന്‍ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിക്കുന്നത്ത്. വിദേശ ചിത്രങ്ങളോട് കിടപിടിക്കാവുന്നതരത്തിലുള്ള ദൃശ്യമികവ് പ്രേക്ഷകരിലേക്കെത്തിക്കാന്‍ ട്രെയിലറിന് സാധിച്ചിട്ടുണ്ട്. സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിയാക്കിയാരിക്കുകയാണ് ട്രെയിലര്‍.
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ ചിത്രം അഞ്ച് ഭാഷയിലായിയാണ് പുറത്തിറങ്ങുന്നത്. അമ്പതിലേറെ രാജ്യങ്ങളില്‍ 5000 സ്ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നത്. അഞ്ചു ഭാഷകളില്‍ ആയി അമ്പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. കേരളത്തിലെ 90 ശതമാനം തീയറ്ററിലും ചിത്രത്തിന്റെ ആദ്യ ദിന പ്രദര്‍ശനമുണ്ടാകും. ഇതിനോടകം തന്നെ അഞ്ഞൂറോളം സ്ക്രീനുകള്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.
മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി വേഷമിടുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പ്രിയദര്‍ശനും, അനി ഐ വി ശശിയും സംയുക്തമായിട്ടാണ്. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്ജുന്, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.
മാര്‍ച്ച് 26ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന് വിഎഫ്എക്സ് ഒരുക്കുക മാര്‍വെല്‍ സിനിമകള്‍ക്ക് വിഎഫ്എക്സ് ഒരുക്കിയ അനിബ്രയിന്‍ ആണ്. ലോക സിനിമയിലെ തന്നെ പല വമ്പന്‍ സിനിമകള്‍ക്കും വിഎഫ്എക്സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിന്‍. മാര്‍വെല്‍ സിനിമകളുടെ ഗാര്ഡിയന് ഓഫ് ഗ്യാലക്സി, ഡോക്ടര്‍ സ്ട്രെയിഞ്ച് എന്നീ സിനിമകളക്ക് പുറമെ കിങ്സ്മെന്, നൗ യൂ സീ മീ 2 എന്നീ ചിത്രങ്ങള്‍ക്കായും ഇവരാണ് വി.എഫ്.എക്സ് ഒരുക്കിയത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്. ഛായാഗ്രഹണം എസ്. തിരുനാവുകരസുവാണ്. എഡിറ്റിംഗ് എം.എസ്. അയ്യപ്പന് നായര്‍. സംഗീതം റോണി റാഫേല്‍. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് പ്രഭാവര്‍മ്മ, ഹരിനാരായണന്, ഷാഫി കൊല്ലം എന്നിവരാണ്. പശ്ചാത്തലസംഗീതം അങ്കിത് സൂരി, യെല് ഇവാന്‍സ് റോഡര്‍, രാഹുല്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ്. ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് ത്യാഗരാജന്, കസു നെഡ, സംരത് മംഗ്പുത് എന്നിവര്‍ ചേര്‍ന്നാണ്.
പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍
കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'മേപ്പടിയാന്' മോഡല്‍ ഡീഗ്രേഡിങ്ങ് ആറാട്ടിനെതിരെയും; സൈബര്‍ ആക്രമണങ്ങളെ അതിജീവിച്ച് മോഹന്‍ലാലിന്റെ കുതിപ്പ്; ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍
കാശ്മീര്‍ വംശഹത്യയുടെ സത്യസന്ധമായ ആവിഷ്കാരം; 'ദി കശ്മീര്‍ ഫയല്‍സ്' കേരളത്തിലും കൂടുതല്‍ തീയേറ്ററുകളിലേക്ക്
വെല്ലുവിളി ഏറ്റെടുത്ത് മോഹന്‍ലാല്‍; സ്വന്തം തീയേറ്ററുകളില്‍ 'ദി കശ്മീര്‍ ഫയല്‍സ്'
സിബിഐ സിനിമയിലെ നായകന് മുസ്ളീം ആയിരുന്നു; ബ്രാഹ്മണനാക്കിയത് മമ്മൂട്ടി
അതിജീവനത്തിന്റെ കഥയുമായി ഭാവന വീണ്ടും അഭിനയലോകത്തേക്ക്; വൈറലായി 'ദ സര്‍വൈവല്‍' ടീസര്‍; ഏറ്റെടുത്ത് ആരാധകര്‍
'ഹാട്രിക്': മൂന്നാം തവണയും വിജയം ആവര്‍ത്തിച്ച് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ട്; എങ്ങും മികച്ച പ്രതികരണവുമായി '12ത് മാന്‍'