×
login
'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' സിനിമയുടെ ടിക്കറ്റ് ‍ബുക്കിങ്ങ് ആരംഭിച്ചു; പുലര്‍ച്ചെ നാലു മുതല്‍ ഫാന്‍സ് ഷോകള്‍

ആശിര്‍വാദ് സിനിമാസിന്റെ കീഴിലുള്ള കോഴിക്കോട്, പെരുമ്പാവൂര്‍, തൊടുപുഴ, ഹരിപ്പാട്, കടപ്ര എന്നിവിടങ്ങളിലെ തിയറ്ററുകളിലാണ് ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം: മോഹന്‍ലാല്‍പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. ഡിസംബര്‍ രണ്ടിന് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ ടിക്കറ്റ് വില്‍പ്പനയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. പുലര്‍ച്ചെ നാലു മുതല്‍ ഫാന്‍സ് ഷോകള്‍ ഉള്‍പ്പെടെ നടത്തിയാണ് സിനിമയെ ആരാധകര്‍ വരവേല്‍ക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ കീഴിലുള്ള കോഴിക്കോട്, പെരുമ്പാവൂര്‍, തൊടുപുഴ, ഹരിപ്പാട്, കടപ്ര എന്നിവിടങ്ങളിലെ തിയറ്ററുകളിലാണ് ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നത്.  

 മരക്കാര്‍ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന് പ്രിവ്യൂഷോ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരാഴ്ച്ച മുമ്പാണ് സിനിമയുടെ പ്രിവ്യൂഷോ ചെന്നൈയിലെ സ്റ്റുഡിയോയില്‍ നടന്നത്. മോഹന്‍ലാല്‍ കുടുംബസമേതമാണ് സിനിമ കാണാന്‍ എത്തിയത്. നിര്‍മാണ പങ്കാളികള്‍ക്കും ചലച്ചിത്ര മേഖലയിലെ മറ്റു ആളുകള്‍ക്കുമായി ചെന്നൈയില്‍ ലിസിയുടെ ഉമടസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് ഡബ്ബിങ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു പ്രദര്‍ശിപ്പിച്ചത്.

ബാഹുബലിയിലെ യുദ്ധരംഗങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നതാണ് 'മരക്കാറി'ലെ പല രംഗങ്ങളുമെന്ന്  കണ്ടവര്‍ വ്യക്തമാക്കി.  30 മിനിറ്റ് നീണ്ടു നില്‍ക്കുന്ന കടല്‍യുദ്ധമാണ് ക്ലൈമാക്‌സില്‍. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന എല്ലാം സിനിമയില്‍ ഉണ്ടെന്ന് കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.  

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.