×
login
തിയറ്ററിലേക്കുള്ള വരവ് അറിയിച്ച് മരക്കാര്‍; അത്ഭുതങ്ങള്‍ ഒളിപ്പിച്ച് ഗ്രാന്‍ഡ് ട്രെയിലര്‍ പുറത്തുവിട്ടു; മറ്റെന്നാള്‍ റിലീസ്

ആദ്യ ടീസറിനെ പ്രശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്കിന്റെ കമന്റും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

തിയറ്ററിലേക്കുള്ള വരവ് അറിയിച്ച് മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയുടെ ഗ്രാന്‍ഡ് ട്രെയിലര്‍ പുറത്തുവിട്ടു. രണ്ട് മിനിറ്റ് പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ സൈന മൂവീസിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മറ്റന്നാളാണ് തിയറ്ററില്‍ റിലീസ് ചെയ്യുന്നത്. മികച്ച സങ്കേതിക വിദ്യത്തില്‍ തീര്‍ത്തിരിക്കുന്ന സിനിമയിലെ പ്രധാന യുദ്ധരംഗങ്ങളാണ് ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ മൂന്നാം ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒന്നും രണ്ടും മൂന്നും ടീസറുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായത്. മലയാളികള്‍ക്ക് പുറമേ ഇന്ത്യയ്ക്ക് പുറത്തുള്ളവരും ടീസറിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.


ആദ്യ ടീസറിനെ പ്രശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്കിന്റെ കമന്റും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

കേരളത്തിലെ അറുനൂറ് സ്‌ക്രീനുകളിലും തമിഴ്‌നാട്ടിലെ 350 സ്‌ക്രീനുകളിലും മരക്കാര്‍ പ്രദര്‍ശിപ്പിക്കും. ജിസിസിയില്‍ 300 സ്‌ക്രീനുകളിലും മരക്കാര്‍ റിലീസ് ഉറപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ റിലീസ് പ്രഖ്യാപിച്ച എല്ലാ കേന്ദ്രങ്ങളിലെയും ടിക്കറ്റുകള്‍ വിറ്റു പോയിട്ടുണ്ട്. അര്‍ദ്ധരാത്രി 12.1 മുതല്‍ കേരളത്തില്‍ സിനിമ പ്രദര്‍ശനത്തിനെത്തും.

    comment

    LATEST NEWS


    മണിപ്പൂരില്‍ ബിജെപി വനിതാ എംഎല്‍എയുടെ വീടിന് നേരെ അക്രമം; ബൈക്കിലെത്തിയ രണ്ടുപേർ ഗേറ്റിനുള്ളിലേക്ക് ബോംബ് വലിച്ചെറിഞ്ഞു


    നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു


    വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ


    ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്


    മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'


    പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.