×
login
രജനീകാന്ത്‍ ചിത്രമായ ജയിലറി‍ല്‍ അധോലോനായകനായി മോഹന്‍ലാലും; സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തപങ്ക് വെച്ച് സണ്‍ പിക്ചേഴ്സ്

രണ്ട് താരാരാധകര്‍ കാത്തിരുന്ന സൂപ്പര്‍ സ്റ്റാര്‍ സംഗമത്തിന് ഇപ്പോഴിതാ ജയിലര്‍ എന്ന ചിത്രം സാക്ഷിയാകുന്നു. മോഹന്‍ലാലും രജനീകാന്തും ആദ്യമായി ജയിലര്‍ എന്ന ചിത്രത്തില്‍ ഒന്നിക്കുമെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് തന്നെയാണ്. ട്വിറ്ററില്‍ മോഹന്‍ലാലിന്‍റെ ഒരു ചിത്രത്തോടൊപ്പമാണ് വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.

ചെന്നൈ: 1991ല്‍ പുറത്തിറങ്ങിയ ദളപതി എന്ന സിനിമ സൂപ്പര്‍ താരങ്ങളായ രജനീകാന്തും  മമ്മൂട്ടിയും ഒന്നിച്ച ചിത്രമായതിനാല്‍ ഇറങ്ങുമ്പോള്‍ വലിയ വാര്‍ത്തയായിരുന്നു. പിന്നീട് അത് സൂപ്പര്‍ ഹിറ്റായും മാറി. മോഹന്‍ലാലും കമല്‍ഹാസനും ഒന്നിച്ച സിനിമയാണ് മണിരത്നത്തിന്‍റെ 'ഇരുവര്‍'. അത് സൂപ്പര്‍ ഹിറ്റായിരുന്നു. മോഹന്‍ലാലും വിജയും ഒന്നിച്ച ജില്ലയും സൂപ്പര്‍ ഹിറ്റായിരുന്നു. പക്ഷെ ഇതുവരെയും മോഹന്‍ലാലിന് രജനീകാന്തുമായി ഒന്നിക്കാന്‍ അവസരം ഉണ്ടായിരുന്നില്ല. രണ്ട് താരാരാധകര്‍ കാത്തിരുന്ന സൂപ്പര്‍ സ്റ്റാര്‍ സംഗമത്തിന് ഇപ്പോഴിതാ ജയിലര്‍ എന്ന ചിത്രം സാക്ഷിയാകുന്നു.  

മോഹന്‍ലാലും രജനീകാന്തും ആദ്യമായി ജയിലര്‍ എന്ന ചിത്രത്തില്‍ ഒന്നിക്കുമെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് തന്നെയാണ്. ട്വിറ്ററില്‍ മോഹന്‍ലാലിന്‍റെ ഒരു ചിത്രത്തോടൊപ്പമാണ് വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. 

സ്റ്റൈലിഷ് ​ഗെറ്റപ്പിലാണ് മോഹല്‍ലാല്‍. മഞ്ഞനിറത്തില്‍ പ്രിന്‍റുകളുള്ള അരക്കയ്യന്‍ ഷര്‍ട്ടും  ​ഗ്ലാസും കയ്യില്‍ ഒരു ഇടിവളയും മോതിരവിരലില്‍ ഒരു ഇടിയന്‍ മോതിരവും ധരിച്ച മോഹന്‍ലാല്‍ തീര്‍ച്ചയായും ആണത്തമുള്ള ഒരു കഥാപാത്രമായിരിക്കുമെന്ന് ഒറ്റനോട്ടത്തില്‍ അറിയാം. ഒരു അധോലോകനായകനായാണ് മോഹന്‍ലാല്‍ എത്തുന്നതെന്ന് അറിയുന്നു. മുഴുനീള റോളല്ല, പക്ഷെ കഥാഗതിയെ നിര്‍ണ്ണയിക്കുന്ന ഒരു സുപ്രധാന അതിഥി വേഷമാണ് മോഹന്‍ലാലിനെന്ന് ചില വാര്‍ത്തകള്‍ ഉണ്ട്. എന്നാല്‍ മോഹന്‍ലാലിന്‍റെ വേഷത്തെക്കുറിച്ച് ഔദ്യോ​ഗിക അറിയിപ്പുകളൊന്നും എത്തിയിട്ടില്ല.

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കുന്ന സിനിമയാണ് ജയിലര്‍.  


ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒരു ദേശീയചിത്രമായി റിലീസ് ചെയ്യുകയാണ് ലക്ഷ്യം.  

അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍.  

അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ജയിലര്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണിന്‍റേതാണ്.  

അരങ്ങേറ്റ ചിത്രമായ നയന്‍താര ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കോലമാവ് കോകിലയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍ ദിലീപ്‍കുമാര്‍.  ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ ആയിരുന്നു മറ്റൊരു ചിത്രം. . അതേസമയം പിന്നാലെ വലിയ പ്രതീക്ഷയുമായെത്തിയ, വിജയ് നായകനായെത്തിയ ബീസ്റ്റ് പൊട്ടി. ജയിലറിലൂടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുകയാണ്  നെല്‍സന്‍റെ ലക്ഷ്യം. 

    comment

    LATEST NEWS


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.