മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ റാമിന് ശേഷമാകും ട്വെല്‍ത്ത് മാന്‍ ആരംഭിക്കുക.
തിരുവനന്തപുരം: ദൃശ്യം സീരീസിന് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫ് ടീം അടുത്ത ത്രില്ലര്‍ ചിത്രവുമായി എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ ട്വല്‍ത്ത് മാന്‍ എന്ന ചിത്രം പ്രഖ്യാപിച്ചത്.
ത്രില്ലര്‍ തന്നെയാകും ട്വല്‍ത്ത് മാന്‍ എന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന. വി എസ് വിനായക് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം അനില്‍ ജോണ്സണ് കൈകാര്യം ചെയ്യുന്നു. കലാസംവിധാനം രാജീവ് കോവിലകം നിര്‍വഹിക്കുന്നു.
മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ റാമിന് ശേഷമാകും ട്വെല്‍ത്ത് മാന്‍ ആരംഭിക്കുക. ബ്രോ ഡാഡി, എംപുരാന് തുടങ്ങിയ സിനിമകള്‍ക്ക് പുറമെയാണ് മോഹന്‍ലാല്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്', പ്രിയദര്‍ശന്റെ 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഉടന്‍ റിലീസ് ചെയ്യും.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'മേപ്പടിയാന്' മോഡല്‍ ഡീഗ്രേഡിങ്ങ് ആറാട്ടിനെതിരെയും; സൈബര്‍ ആക്രമണങ്ങളെ അതിജീവിച്ച് മോഹന്‍ലാലിന്റെ കുതിപ്പ്; ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍
കാശ്മീര്‍ വംശഹത്യയുടെ സത്യസന്ധമായ ആവിഷ്കാരം; 'ദി കശ്മീര്‍ ഫയല്‍സ്' കേരളത്തിലും കൂടുതല്‍ തീയേറ്ററുകളിലേക്ക്
കോണ്‍ഗ്രസ് ഇത്തരം മണ്ടത്തരം വിളിച്ച് പറഞ്ഞതില്‍ ദുഃഖമുണ്ട്; ഒരേ കുടുബത്തിലെ രണ്ട് പ്രധാനമന്ത്രിമാരാണ് നഷ്ടമായത്; കേരള കോണ്‍ഗ്രസിനെതിരെ അനുപം ഖേര്‍
ശ്രീകുമാറിന്റെ 'ഒടിയന്' ഹിന്ദിയിലും മൊഴിമാറ്റി എത്തുന്നു; ട്രെയ്ലര് പുറത്ത്
സിബിഐ സിനിമയിലെ നായകന് മുസ്ളീം ആയിരുന്നു; ബ്രാഹ്മണനാക്കിയത് മമ്മൂട്ടി
വെല്ലുവിളി ഏറ്റെടുത്ത് മോഹന്‍ലാല്‍; സ്വന്തം തീയേറ്ററുകളില്‍ 'ദി കശ്മീര്‍ ഫയല്‍സ്'