×
login
വെല്ലുവിളി ഏറ്റെടുത്ത് മോഹന്‍ലാല്‍‍; സ്വന്തം തീയേറ്ററുകളില്‍ 'ദി കശ്മീര്‍ ഫയല്‍സ്'

ഒട്ടു മിക്ക എല്ലാ പ്ലാറ്റ്‌ഫോമിലും മികച്ച റേറ്റിംഗ് വന്ന മികച്ച ചിത്രം തുടക്കത്തില്‍ കേരളത്തില്‍ ആകെ കളിച്ചത് രണ്ടു തീയേറ്ററുകളില്‍ മാത്രം

തിരുവനന്തപുരം:  കാശ്മീര്‍ വംശഹത്യയുടെ സത്യസന്ധമായ ആവിഷ്‌കാരം ആയ 'ദി കശ്മീര്‍ ഫയല്‍സ്' കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള നീക്കം  പൊളിയുന്നു.  സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ പ്രതികരണം ഉണ്ടായതിനെ തുടര്‍ന്ന് കൂടുതല്‍ തീയേറ്ററുകളില്‍  ചിത്രം പ്രദര്‍ശനത്തി.

ഒട്ടു മിക്ക എല്ലാ പ്ലാറ്റ്‌ഫോമിലും മികച്ച റേറ്റിംഗ് വന്ന മികച്ച ചിത്രം തുടക്കത്തില്‍ കേരളത്തില്‍ ആകെ കളിച്ചത് രണ്ടു തീയേറ്ററുകളില്‍ മാത്രം. കൊച്ചി ലുലുവിലെ പിവിആറില്‍ രണ്ട് ഷോയും കോഴിക്കോട് ക്രൗണ്‍ തീയേറ്ററില്‍ ഒരൊറ്റ ഷോയും മാത്രം.

ഇതിനെതിരെ  രംഗത്തു വന്നവര്‍ നടന്‍ മോഹന്‍ ലാലിനെതിരെയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. നട്ടെല്ലുണ്ടെങ്കില്‍ സ്വന്തമായുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ച് കാണിക്ക് തുടങ്ങിയ വെല്ലുവിളികളും  ഉണ്ടായി.  വെല്ലുവിളിഏറ്റെടുത്തതാണെങ്കിലും അല്ലെങ്കിലും മോഹന്‍ലാന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററുകളില്‍ 'ദി കശ്മീര്‍ ഫയല്‍സ്' പ്രദര്‍ശിപ്പിച്ചു തുടങ്ങി.

കോഴിക്കോട് ആശീര്‍വാദ്, തൊടുപുഴ ആശീര്‍വാദ്  ,ഹരിപ്പാട് ലാല്‍ സിനിപ്ലക്‌സ് തീയേറ്ററുകളില്‍ സിനിമ എത്തി.മലയാളിയും വോളിവുഡ് നിര്‍മ്മാതാവുമായി ശ്രീകാന്ത് ഭാസിയുടെ ഉടമസ്ഥതയിലുള്ള കാര്‍ണിവല്‍ ഗ്രൂപ്പിന്റെ തീയേറ്ററുകളിലും 'ദി കശ്മീര്‍ ഫയല്‍സ്' പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ദ കാശ്മീര്‍ ഫയല്‍സ് പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായ കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ :

തിരുവനന്തപുരം :

1. കാര്‍ണിവല്‍ സിനിമാസ്,

മാള്‍ ഒഫ് ട്രാവന്‍കൂര്‍,

2. കാര്‍ണിവല്‍ സിനിമാസ്,

ആര്‍ടെക് സെന്‍ട്രല്‍ മാള്‍,

3. കാര്‍ണിവല്‍ സിനിമാസ്,

ഗ്രീന്‍ഫീല്‍ഡ്,

45) ഏരീസ് പ്ലെക്‌സ് എസ് എല്‍ സിനിമാസ്,

കൊല്ലം  :

1) കാര്‍ണിവല്‍ സിനിമാസ്, കരുനാഗപ്പള്ളി

2) കാര്‍ണിവല്‍ സിനിമാസ്, പുനലൂര്‍

കണ്ണൂര്‍ :

1) കാര്‍ണിവല്‍ സിനിമാസ്, തലശേരി


കോഴിക്കോട്  :

1) ക്രൗണ്‍ തിയേറ്റര്‍,

2) ആശിര്‍വാദ് സിനിപ്ലക്‌സ്

തൃശ്ശൂര്‍:

1) ഇനോക്‌സ്, ശോഭ മാള്‍

എറണാകുളം  :

1)പിവിആര്‍ സിനിമാസ്, ലുലു മാള്‍, കൊച്ചി

2) ഷേണായിസ് തിയേറ്റര്‍,  എറണാകുളം

3) കാര്‍ണിവല്‍ സിനിമാസ്, കരിയാട് അങ്കമാലി,

4) കാര്‍ണിവല്‍ സിനിമാസ്, കെഎസ്ആര്‍ടിസി കോംപ്ലക്‌സ്, അങ്കമാലി

ഇടുക്കി  :

1) ആശീര്‍വാദ് സിനിപ്ലക്‌സ്, തൊടുപുഴ

ആലപ്പുഴ  :

1) എം ലാല്‍ സിനിപ്ലക്‌സ്, ഹരിപ്പാട്

കാശ്മീരി പണ്ഡിറ്റുകളുടെ നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൂരതയുടെ കണ്ണ് നനയിപ്പിക്കുന്ന രംഗങ്ങള്‍ സിനിമയില്‍ ഉണ്ട്. ഭയം കൊണ്ടും വര്‍ഗീയ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കൊണ്ടും വര്‍ഷങ്ങളായി പറയാന്‍ മടിച്ചിട്ടുള്ള, സൗകര്യപൂര്‍വം മറച്ചു പിടിക്കുന്ന, പൊള്ളുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍.

'ദി കശ്മീര്‍ ഫയല്‍സ്' സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കി. സിനിമയുടെ ട്രെയിലര്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു പരാതി. ഹര്‍ജികോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രദര്‍ശനത്തിനെത്തിയത്.

സിനിമയ്ക്ക് അനുകൂലമായി കേരളത്തിലും നവ മാധ്യമങ്ങളില്‍ വലിയ പ്രചാരണം ഉണ്ടായി. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു ഷോയ്ക്ക് പോലും ഒരു സീറ്റ് പോലും ഒഴിഞ്ഞു കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക, സ്വയം തിയേറ്ററില്‍ പോവാന്‍ പറ്റാത്തവര്‍ അവിടെ അടുത്തുള്ള സുഹൃത്തുക്കള്‍ക്ക് ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തു കൊടുക്കുക, സോഷ്യല്‍ മീഡിയയില്‍ കശ്മീര്‍ ഫയല്‍സ് ചര്‍ച്ച സജീവമായി നിലനിര്‍ത്തുക എന്നീ നിലപാടുകളുമായി  യുവാക്കള്‍ രംഗത്തുവന്നു. 'ദി കശ്മീര്‍ ഫയല്‍സ്' സിനിമ വിജയിപ്പിക്കുന്നതു ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും പ്രചരിപ്പിച്ചു. അതിന്റെ ഫലം കൂടിയാണ് കൂടുതല്‍ തീയേറ്ററുകളിലേക്ക് സിനിമ എത്തുന്നത്.

 

 

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.