login
ഫഹദ് ഫാസിലിന്റെ മാലിക്കും പൃഥ്വിരാജിന്റെ കോള്‍ഡ് കേസും ഒടിടി റിലീസിന്; മാലിക് ആമസോണ്‍ പ്രൈം വാങ്ങിയത് 22 കോടി രൂപയ്ക്ക്

വീണ്ടുമൊരു ഫഹദ് ചിത്രം ഓ.ടി.ടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുന്നത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായേക്കാം. എന്നാല്‍, മറ്റു വഴികള്‍ ഇല്ലാത്തതിനാലാണ് ഒടിടി റിലീസ് എന്നാണ് നിര്‍മാതാവ് പറയുന്നത്.

തിരുവനന്തപുരം: ആന്റോ ജോസ്ഫ് നിര്‍മിക്കുന്ന ചിത്രങ്ങളായ മാലിക്കും കോള്‍ഡ് കേസും ഒടിടി റിലീസിന്. മാലിക്കില്‍ ഫഹദ് ഫാസിലും കോള്‍ഡ് കേസില്‍ പൃഥ്വിരാജുമാണ് നായകന്‍. ചിത്രങ്ങളുടെ ഒടിടി റിലീസ് സംബന്ധിച്ചും സഹകരണം അഭ്യര്‍ത്ഥിച്ചും നിര്‍മാതാവ് ആന്റോ ജോസഫ് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കത്തയച്ചു.  

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാലിക് ആമസോണില്‍ പ്രൈമിലൂടെ റിലീസ് ചെയ്യുക. 22 കോടി രൂപയ്ക്കാണ് ചിത്രം ആമസോണ്‍ പ്രൈം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ഫഹദ് ചിത്രങ്ങള്‍ തുടര്‍ച്ചയായി റിലീസ് ചെയ്യുന്ന സാഹചര്യങ്ങളില്‍ ഫഹദ് ചിത്രങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു ഫഹദ് ചിത്രം ഓ.ടി.ടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുന്നത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായേക്കാം. എന്നാല്‍, മറ്റു വഴികള്‍ ഇല്ലാത്തതിനാലാണ് ഒടിടി റിലീസ് എന്നാണ് നിര്‍മാതാവ് പറയുന്നത്.  

ടേക് ഓഫ്, സി യൂ സൂണ്‍ എന്നീ സിനിമകളുടെ സംവിധായകന്‍ മഹേഷ് നാരായണന്റെ മൂന്നാം സംവിധാന സംരംഭമാണ് മാലിക്. സിനിമയുടെ രചനയും സംവിധാനവും എഡിറ്റും മഹേഷ് നാരായണനാണ് നിര്‍വഹിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ്, മാല പാര്‍വതി, ദിലീഷ് പോത്തന്‍ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ ഉള്ളത്.ഫഹദിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് മാലികിന്റെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്.സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സാനു വര്‍ഗീസ്സ്

അതേസമയം, തനു ബാലക്ക് സംവിധാനം ചെയ്യുന്ന ' കോള്‍ഡ് കേസി' ല്‍ എസിപി സത്യജിത് എന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. സത്യം, കാക്കി, വര്‍ഗം, മുംബൈ പോലീസ്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളില്‍ പൃഥ്വിയുടെ പോലീസ് വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം നടന്നത്.  ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് നിര്‍മ്മാണം.

 

 

  comment

  LATEST NEWS


  ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


  കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.