സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്നേഹത്തില്‍ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകന് പ്രഗഭല്‍
കൊച്ചി : നവാഗതനായ ഡോ.പ്രഗഭല്‍ സംവിധാനം ചെയ്യുന്ന മഡ്ഡിയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. വിജയ് സേതുപതിയും മുരളിയും അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസര്‍ ഉടന്‍ പുറത്തിറങ്ങും.
ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഓഫ് റോഡ് മോട്ടോര്‍ സ്പോര്‍ട്ടിന്റെ ഒരു രൂപമാണ് മഡ്റേസിങ്ങ്. മഡ്റേസിങ്ങ് വിഷയമാക്കിയുളള സിനിമകള്‍ അപൂര്‍വമാണ്. മഡ്ഡി മഡ് റേസിംഗ് വിഭാഗത്തിലെ സമഗ്രമായ ആക്ഷന്‍ ത്രില്ലറായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പി.കെ. സെവന് ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയന്, രണ്‍ജി പണിക്കര്‍, സുനില്‍സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങള്‍.
സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്നേഹത്തില്‍ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകന് പ്രഗഭല്‍ പറയുന്നു. കായികരംഗവുമായി വളരെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് പ്രഗഭല്‍. അദ്ദേഹത്തിന്റെ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലംകൂടിയാണ് ഈ സിനിമ.
പ്രധാനമായും വ്യത്യസ്തടീമുകള്‍ തമ്മിലുളള വൈരാഗ്യത്തെ കുറിച്ച് പറയുന്ന ചിത്രത്തില്‍ പ്രതികാരം, കുടുംബം, നര്‍മ്മം, സാഹസികത എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രഗഭല്‍ പറയുന്നു. ഓഫ് റോഡ് റേസിംഗില്‍ പ്രധാന അഭിനേതാക്കളെ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചുവെന്ന് സംവിധായകന് കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ ഡ്യൂപ്പുകളെ ഉപയോഗിച്ചിട്ടില്ല.
മഡ് റേസിങ്ങ് പോലുളള കായിക വിനോദം ആവേശം നഷ്ടപ്പെടുത്താതെ കാഴ്ചക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു സംവിധായകന്റെ മുമ്പിലുളള ഏറ്റവും വലിയ വെല്ലുവുളി. ഒരു വര്‍ഷത്തോളം സമയമെടുത്താണ് സിനിമയുടെ ലോക്കേഷനുകള്‍ കണ്ടെത്തിയത്.അതുകൊണ്ട് തന്നെ ഒരു സിനിമയിലും കാണാത്ത അപകടകരവും മനോഹരവുമായ നിരവധി സ്ഥലങ്ങള്‍ സിനിമയില്‍ കാണാം. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്റൂര്‍സംഗീതവും, രാക്ഷസന് സിനിമിലൂടെ ശ്രദ്ധേയനായ സാന്‍ ലേകേഷ്എഡിറ്റിങ്ങും, ഹോളിവുഡില്‍ പ്രശസ്തനായ കെ.ജി .രതീഷ്ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു
ഒളിമ്പിക്സിന് കാണികള്‍ വേണം: സീക്കോ
തമിഴ്നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി
അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്
തീവ്രവാദികള്‍ക്കെതിരെ ബൈഡന് പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍
വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം
ചെസ്സെഴുത്തിന്റെ കാരണവര്‍
കഥയ മമ, കഥയ മമ
ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അജി മസ്ക്കറ്റ് ഒരുക്കുന്ന ഏകാകിനി
ചങ്ങായി പ്രദര്‍ശനത്തിനെത്തി
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ജൂലൈ രണ്ടിന് എത്തും: സിനിമയുടെ റിലീസിങ് ഡേറ്റ് പുറത്തുവിട്ടു
പ്രണയ ദിനത്തില്‍ ആദ്യ ലിറിക്കല്‍ വീഡിയോയുമായി സാല്‍മണ്‍ ത്രി ഡി
'ബ്ലാക്ക് കോഫി' ഫെബ്രുവരി 19ന് തിയേറ്ററുകളില്‍; കുക്ക് ബാബു വീണ്ടും
മികച്ച പ്രതികരണങ്ങള്‍; 'ഓപ്പറേഷന് ജാവ' മൂന്നാം ദിനത്തിലേയ്ക്ക്