×
login
നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോ‍യും സായ് കുമാറും

നാനിയുടെ മാസ് ആക്ഷന്‍ ചിത്രം തെലുങ്ക് ചിത്രം ‘ദസറ’ റിലീസ് ചെയ്ത ദിവസം വാരിയത് കോടികളെന്ന് കളക്ഷന്‍ റിപ്പോര്‍ട്ട്. ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒറ്റ ദിവസം കൊണ്ട് ബ്ലോക്ബസ്റ്റര്‍ ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.

നാനിയുടെ മാസ് ആക്ഷന്‍ ചിത്രം തെലുങ്ക് ചിത്രം ‘ദസറ’ റിലീസ് ചെയ്ത ദിവസം വാരിയത് കോടികളെന്ന് കളക്ഷന്‍ റിപ്പോര്‍ട്ട്.  ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒറ്റ ദിവസം കൊണ്ട് ബ്ലോക്ബസ്റ്റര്‍ ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.  

ആദ്യ ദിവസം തന്നെ 38 കോടിക്കുമേല്‍ കളക്ഷനാണ് ചിത്രം നേടിയത്. നാനിയ്ക്കൊപ്പം നായികയായി എത്തിയ കീര്‍ത്തി സുരേഷിനും ഈ ചിത്രം മികച്ച ബ്രേക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. .ഒപ്പം ഷൈന്‍ ടോം ചാക്കോയുടെ വില്ലനും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.  ചിത്രം 38 കോടി നേടിയ വാര്‍ത്ത ഷൈന്‍ ടോം ചാക്കോ തന്‍റെ ഫെയ്സ് ബുക്ക് പേജില്‍‍ പങ്കുവെച്ചു. 

Facebook Post: https://www.facebook.com/ShineTomOfficial/posts/802472301236890


ഇന്ത്യയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷന്‍ നേടുന്ന തെന്നിന്ത്യന്‍ ചിത്രമായി മാറുകയാണ് ദസറ. യുഎസ്എയില്‍ നിന്നു മാത്രം ചിത്രം 10 ലക്ഷം ഡോളര്‍ ആണ് ചിത്രം നേടിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്.

നാനിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മലയാളി സാന്നിധ്യം ഏറെയുള്ള ഈ ചിത്രത്തിലെ നായിക കീര്‍ത്തി സുരേഷും വില്ലന്‍ കഥാപാത്രമായ ഷൈന്‍ ടോം ചാക്കോയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ചിത്രത്തിലെ മറ്റൊരു വില്ലന്‍ കഥാപാത്രമായ സായ് കുമാറിന്‍റെ പ്രകടനവും മികച്ചതായി.  

ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്ത ചിത്രം കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യുന്ന ആളുകളുടെ കഥയാണ് പറയുന്നത്.   

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.