×
login
ഫാമിലി സസ്പന്‍സ് ത്രില്ലര്‍ ചിത്രം ഓര്‍മ്മകളില്‍ സെപ്റ്റംബര്‍ 23ന് തിയറ്ററുകളില്‍

അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം. വീണാബാലചന്ദ്രന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ചില ജീവിതസാഹചര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂര്‍ത്തങ്ങള്‍ മുന്നോട്ടു സഞ്ചരിക്കുന്നത്.

പ്രീമിയര്‍ സിനിമാസിന്റെ ബാനറില്‍ എം വിശ്വപ്രതാപ് രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ഫാമിലി സസ്‌പെന്‍സ് സെന്റിമെന്റല്‍ ത്രില്ലര്‍ ചിത്രം 'ഓര്‍മ്മകളില്‍ 'സെപ്റ്റംബര്‍ 23ന് തീയേറ്ററുകളിലെത്തുന്നു. അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം. വീണാബാലചന്ദ്രന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ചില ജീവിതസാഹചര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂര്‍ത്തങ്ങള്‍ മുന്നോട്ടു സഞ്ചരിക്കുന്നത്.

പ്രീമിയര്‍ സിനിമാസിന്റെ ബാനറി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന, നിര്‍മ്മാണം, സംവിധാനം എം. വിശ്വപ്രതാപാണ്. ഒരിടവേളയ്ക്കു ശേഷം ശങ്കര്‍ , ഒരു ഡി ഐ ജി കഥാപാത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തുന്ന സിനിമ കൂടിയാണ് 'ഓര്‍മ്മകളില്‍'. ശങ്കറിനു പുറമെ, ഷാജു ശ്രീധര്‍, നാസര്‍ ലത്തീഫ്, ദീപാ കര്‍ത്താ, പൂജിത മേനോന്‍, വിജയകുമാരി, അജയ്, ആര്യന്‍ കതൂരിയ, റോഷന്‍ അബ്ദുള്‍, മാസ്റ്റര്‍ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശര്‍മ്മ, സുരേഷ്‌കുമാര്‍. പി, സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.