×
login
പാപ്പന്റെ ബോക്‌സ് ഓഫീസ് കുതിപ്പിനെ അഭിനന്ദിച്ച് പോസ്റ്റ്; ഡീഗ്രേഡിങ്ങുമായി സൈബര്‍ വെട്ടുകിളികള്‍; ഞാനും സിനിമയുടെഭാഗം; തിരിച്ചടിച്ച് മാലാ പാര്‍വതി

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സിനിമയുടെ പോസ്റ്ററിന് താഴെയാണ് സൈബര്‍ വെട്ടുകിളികള്‍ ഡീഗ്രേഡിങ്ങ് നടത്തുന്നത്. താനും സിനിമയുടെ ഭാഗമാണെന്നും ഡീഗ്രേഡിങ്ങ് കമന്റുകള്‍ ഇട്ടവര്‍ തന്നെ സ്വയം നീക്കണമെന്നും വ്യക്തിഹത്യ, ആക്ഷേപം എന്നിവ തന്റെ ഫേസ്ബുക്കില്‍ നടത്തെരുതെന്നും മാലാ പാര്‍വതി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: കേരള ബോക്‌സ് ഓഫീസില്‍ പുതുതരംഗം തീര്‍ക്കുന്ന സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പിറന്ന പാപ്പന്‍ സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത മാലാ പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സിനിമയുടെ പോസ്റ്ററിന് താഴെയാണ് സൈബര്‍ വെട്ടുകിളികള്‍ ഡീഗ്രേഡിങ്ങ് നടത്തുന്നത്. താനും സിനിമയുടെ ഭാഗമാണെന്നും ഡീഗ്രേഡിങ്ങ് കമന്റുകള്‍ ഇട്ടവര്‍ തന്നെ സ്വയം നീക്കണമെന്നും  വ്യക്തിഹത്യ, ആക്ഷേപം എന്നിവ തന്റെ ഫേസ്ബുക്കില്‍ നടത്തെരുതെന്നും മാലാ പാര്‍വതി ആവശ്യപ്പെട്ടിട്ടുണ്ട്.  

Facebook Post: https://www.facebook.com/MaalaParvathy/posts/pfbid0qWtz9TPJWNFLU8U2Cwd5jxkhVyTmuSqAdR2EUc52pL8wx1TFNmQB4NVNPcrj1TEPl

ബഹുമാനപ്പെട്ട ഫേക്ബുക്ക് പേജിലെ സ്‌നേഹിതരേ....ഒരപേക്ഷയുണ്ട്.

'പാപ്പന്‍' എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റര്‍, ഷെയര്‍ ചെയ്തതോടെ..  പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകള്‍ കാണാനിടയായി. ദയവ് ചെയ്ത് അത് ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിര്‍പ്പുകള്‍.. രാഷ്ട്രീയമായി തീര്‍ക്കുക!- മാലാ പാര്‍വ്വതി

Facebook Post: https://www.facebook.com/MaalaParvathy/posts/pfbid02RCzc72VofUFDGTVBhE4LuZVjSPtdffGukNvAyj48yEHPMK9khq3tJoQgcP7P6Fu9l


 

എല്ലാ ഡീഗ്രേഡിങ്ങുകളയെും സൈബര്‍ ആക്രമണങ്ങളെയും അതിജീവിച്ചാണ് കേരള ബോക്‌സ് ഓഫീസില്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ പ്രയാണം. ജോഷി ചിത്രമായ പാപ്പന് വന്‍ സ്വീകരണമാണ് തിയറ്ററുകളില്‍ ലഭിക്കുന്നത്. കേരളത്തില്‍ മാത്രം റിലീസ് ചെയ്ത സിനിമ രണ്ടു ദിവസം കൊണ്ട് 7.03 കോടിയാണ്. കൊറോണയ്ക്ക് ശേഷമുള്ള മികച്ച ഒരു തിയറ്റര്‍ ഓപ്പണിങ്ങാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. കേരളാ ബോക്‌സ് ഓഫീസിലെ സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച പ്രകടനമാണ് പാപ്പന്‍ കാഴ്ച്ചവെച്ചിരിക്കുന്നത്.  

ആദ്യദിനം കേരളത്തില്‍ നിന്ന് 3.16 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.കേരളത്തില്‍ ആദ്യദിനം 1157 പ്രദര്‍ശനങ്ങളാണ് നടന്നത്. സിനിമ റിലീസ് ചെയ്ത രണ്ടാം ദിനമായ 252 തിയറ്ററുകള്‍ ഹൗസ്ഫുള്ളായിരുന്നു. 136 എക്‌സ്ട്ര ഷോകള്‍ ഇന്നലെ പാപ്പന് വേണ്ടി തന്നെ നടത്തിയിരുന്നു.  

സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തെങ്കിലും സുരേഷ് ഗോപിയുടെ ബോക്‌സോഫീസ് പവറിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് തന്നെയാണ് പാപ്പന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജോഷിസുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആക്ഷന്‍ ത്രില്ലറാണ് പാപ്പന്‍. ആര്‍.ജെ ഷാനിന്റേതാണ് തിരക്കഥ. ലേലം, പത്രം, വാഴുന്നോര്‍, സലാം കശ്മീര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്നത്. ഗോകുല്‍ സുരേഷ്, അജ്മല്‍ അമീര്‍, ആശ ശരത്, ടിനി ടോം, രാഹുല്‍ മാധവ്, ചന്തുനാഥ്, സാധിക, സജിത മഠത്തില്‍, നന്ദു, കനിഹ, നൈല ഉഷ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

ശ്രീഗോകുലം മുവീസിന്റെയും ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ഗോകുലം ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.