×
login
'തോല്‍ക്കാന്‍ എനിക്ക് മനസില്ല';എബ്രഹാം മാത്യൂസ് പാപ്പന്‍ ഐ.പി.എസ് അവതരിച്ചു; മാസ്സ് ലുക്കില്‍ സുരേഷ് ഗോപി‍; 'പാപ്പന്‍' സിനിമയുടെ ടീസര്‍ പുറത്ത്

ഏഴ് വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്നതെന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്. 2014ല്‍ പുറത്തിറങ്ങിയ സലാം കശ്മീരാണ് ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച അവസാന ചിത്രം. ലേലം, വാഴുന്നോര്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ചിരു

ആക്ഷന്‍ കിങ് സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പന്‍' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.  സൈന മൂവീസില്‍ യുട്യൂബ് ചാനലിലൂടെയാണ് ടെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്.  മാസ്സ് ലുക്കിലാണ് സുരേഷ് ഗോപി പാപ്പനില്‍ എത്തുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്നതെന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്.  2014ല്‍ പുറത്തിറങ്ങിയ സലാം കശ്മീരാണ് ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച അവസാന ചിത്രം. ലേലം, വാഴുന്നോര്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ചിരുന്നു.  

സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷ് ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും പാപ്പന്‍ സിനിമക്കുണ്ട്. സുരേഷ് ഗോപിയുടെ കരിയറിലെ 252ാം ചിത്രമായ പാപ്പനില്‍ 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐ.പി.എസ്' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലറാണ് ചിത്രം.  

െ്രെകം ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ സണ്ണി വെയിന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആര്‍.ജെ ഷാനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. ജേക്ക്‌സ് ബിജോയ് സംഗീതവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍.  

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.