×
login
രക്തബന്ധത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും കഥ പറയുന്ന 'ഇക്കാക്ക'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

2021 ലെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നിത്യ മാമൻ ആലപിച്ച ഒരു പ്രണയഗാനം ചിത്രത്തിന്റെ ഹൈലൈറ്റാണ്.

അഞ്ച് കൂട്ടുകാരുടെ ഹൃദയ ബന്ധത്തിന്റെ കഥ പറയുന്ന ഫാമിലി ആക്ഷൻ ത്രില്ലറായ ഇക്കാക്കയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പ്രദീപ് ബാബു, സാജു നവോദയ (പാഷാണം ഷാജി ),ശിവജി ഗുരുവായൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രം നിർമിച്ചിരിക്കുന്നത്  ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയാണ്. ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സൈനു ചാവക്കാടനാണ്. 

2021 ലെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നിത്യ മാമൻ ആലപിച്ച ഒരു പ്രണയഗാനം ചിത്രത്തിന്റെ ഹൈലൈറ്റാണ്. ബിമൽ പങ്കജ്, പ്രദീപ് ബാബു സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഒരു അടിപൊളി ഗാനം പാഷാണം ഷാജിയും ആലപിച്ചിട്ടുണ്ട് . ഉമേഷ്‌ എന്ന ശക്തമായ കഥാപാത്രമായി  പാഷാണം ഷാജി എത്തുമ്പോൾ അത്  മികച്ച ഒരു ദൃശ്യാനുഭവമായിരിക്കുമെന്ന് സംവിധായകൻ സൈനു ചാവക്കാടൻ അവകാശപ്പെടുന്നു. 


അമുർ ആനന്ദ്, സിക്ക് സജീവൻ ഷെരീഫ് CKDN, റാഷിൻ ഖാൻ, അക്‌ബർഷാ, അശ്വതി, ഹീരാതുളസി, ആശ കെ നായർ, അലീന രാജൻ, കലാഭവൻ നന്ദന, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിഗ് ഷോ മീഡിയ, ആശ കെ നായർ, കോ പ്രൊഡ്യൂസർ ഹൈ സീസ് ഇന്റർനാഷണൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീ നായർ,അസോസിയേറ്റ് സലേഷ് ശങ്കർ എങ്ങണ്ടിയൂർ, ഛായാഗ്രഹണം  ടോണി ലോയിഡ് അരൂജ, ജിജോ ഭാവചിത്ര, എഡിറ്റർ വൈശാഖ് രാജൻ, ഫിനാൻസ് കൺട്രോളർ ഷജീർ അരീക്കോട്, ലിറിക്സ് സന്തോഷ് വർമ്മ, ഫ്രാൻസിസ് ജിജോ, അപ്പു വൈപ്പിൻ, മ്യൂസിക്  പ്രദീപ് ബാബു, ബിമൽ പങ്കജ്, ബാക് ഗ്രൗണ്ട് സ്കോർ പി ബി, സൗണ്ട് ഡിസൈൻ കരുൺ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ പ്രകാശ് തിരുവല്ല, ആർട്ട് ഷെരീഫ് ckdn, മേക്കപ്പ് ബാബുലാൽ കൊടുങ്ങല്ലൂർ, കോസ്റ്റ്യൂമർ ബിന്ദു എൻ കെ പയ്യന്നൂർ, കളറിസ്റ്റ് ഷാൻ ആഷിഫ്, സ്റ്റിൽസ് പ്രശാന്ത് ഐഐഡിയ, സ്റ്റുഡിയോ വാമ ഫിലിം ഹൗസ്, മാർക്കറ്റിംഗ്& ഡിസ്ട്രിബ്യൂഷൻ ബി ആർ എസ് ക്രിയേഷൻസ്, പി.ആർ.ഒ: പി.ശിവപ്രസാദ്

    comment

    LATEST NEWS


    ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍


    നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


    പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


    'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്


    ജവഹര്‍ പുരസ്‌കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്


    കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല; ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.