×
login
'പ്രകാശന്‍ പറക്കട്ടെ' ജൂണ്‍ 17-ന് തിയേറ്ററില്‍

പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പൈ, നിഷാ സാരംഗ് തുടങ്ങിയവര്‍ക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശന്‍ പറക്കട്ടെ' ജൂണ്‍ 17-ന് ഫന്റാസ്റ്റിക് ഫിലിംസ് റിലീസ് തിയേറ്ററിലെത്തിക്കുന്നു.

പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പൈ, നിഷാ സാരംഗ് തുടങ്ങിയവര്‍ക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍  മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഫന്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ-തിരക്കഥ സംഭാഷണം ധ്യാന്‍ ശ്രീനിവാസനാണ്. മനു മഞ്ജിത്, ബി. കെ. ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു. ഗുരു പ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിങ്-രതിന്‍ രാധാകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കെ ഡബ്ല്യു ടാക്കീസ്, കല-ഷാജി മുകുന്ദ്, ചമയം-വിപിന്‍ ഓമശ്ശേരി, വസ്ത്രാലങ്കാരം-സുജിത് സി. എസ്., സ്റ്റില്‍സ്-ഷിജിന്‍ പി രാജ്, പരസ്യകല-മനു ഡാവിഞ്ചി, സൗണ്ട്-ഷെഫിന്‍ മായന്‍, പ്രൊജക്ട് ഡിസൈനര്‍- ദില്‍ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ ഡി. ജോസ്, അസോസിയേറ്റ് ഡയറക്ടര്‍-രവീഷ് നാഥ്, അസിസ്റ്റന്റ് ഡയറക്ടര്‍-ഷറഫുദ്ദീന്‍, വിഷ്ണു വിസിഗ, ജോയല്‍ ജോസഫ്, അഖില്‍, അശ്വിന്‍, സൗണ്ട്-സിങ്ക് സിനിമ, ഫിനാന്‍സ് കണ്‍ട്രോളര്‍-സുനില്‍ ടി.എസ്, ഷിബു ഡണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-പ്രസാദ് നമ്പിയന്‍ക്കാവ്, സഫി ആയൂര്‍.

  comment

  LATEST NEWS


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍


  തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്


  സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്‍


  വെള്ളത്തിന് മുകളില്‍ അന്‍പതടി വലുപ്പമുള്ള കമലഹാസന്‍ ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്; വര്‍ണ്ണങ്ങളില്‍ പിറന്നത് എണ്‍പതഞ്ചാമതെ മീഡിയം


  ആവിക്കല്‍ മലിനജല പ്ലാന്റിനെതിരെയുള്ള സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍; ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമരം സംഘടിപ്പിക്കുകയാണെന്ന് എം.വി. ഗോവിന്ദന്‍


  ഭരണഘടനയെ അവഹേളിക്കല്‍; രാജ്ഭവന്‍ ഇടപെട്ടു; സജി ചെറിയാന്റെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു; രാജി ആവശ്യം ശക്തം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.