×
login
'പ്രകാശന്‍ പറക്കട്ടെ' ലിറിക്കല്‍ വീഡിയോ ഗാനം റിലീസ്; ജൂണ്‍ 17-ന് ചിത്രം തിയേറ്ററിലേക്കെത്തും

ബി.കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ഈണം പകര്‍ന്ന് സൂരജ് സന്തോഷ് ആലപിച്ച ' ജീവകാശം കാണുന്നേ മേലേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

ദിലീഷ് പോത്തന്‍, മാത്യു തോമസ് അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശന്‍ പറക്കട്ടെ' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. ബി.കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ഈണം പകര്‍ന്ന് സൂരജ് സന്തോഷ്  ആലപിച്ച ' ജീവകാശം കാണുന്നേ മേലേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി പൈ,നിഷാ സാരംഗ് തുടങ്ങിയവര്‍ക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍  മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. ജൂണ്‍ 17-ന് ഫന്റാസ്റ്റിക് ഫിലിംസ് റിലീസ് 'പ്രകാശന്‍ പറക്കട്ടെ 'തിയ്യേറ്ററിലെത്തിക്കും.


ഫന്റാസ്റ്റിക് ഫിലിംസ്,ഹിറ്റ് മേക്കേഴ്‌സ് എന്റര്‍ടൈയ്‌മെന്റ് എന്നീ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ധ്യാന്‍ ശ്രീനിവാസന്‍  എഴുതുന്നു. മനു മഞ്ജിത്,ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു.ഗുരു പ്രസാദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- രതിന്‍ രാധാകൃഷ്ണന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കെ ഡബിള്‍യൂ ടാക്കീസ്, പ്രൊജക്ട് ഡിസൈനര്‍- ദില്‍ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ഡി. ജോസ്, അസോസിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-പ്രസാദ് നമ്പിയന്‍ക്കാവ്,സഫി ആയൂര്‍. പിആര്‍ഒ- എ.എസ്. ദിനേശ്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.