×
login
പ്രണവ് മോഹന്‍ലാല്‍‍ നായകനാകുന്ന 'ഹൃദയം' ജനുവരി 21-ന് തീയേറ്ററുകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

റിലീസ് തീയതി പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം 11 കേന്ദ്രങ്ങളില്‍ ഫാന്‍സ് ഷോകള്‍ ഹൗസ്ഫുള്ളായി കഴിഞ്ഞു. പത്തനംതിട്ട, ചങ്ങനാശ്ശേരി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലെ തീയേറ്ററുകളില്‍ ഗ്ലോബല്‍ പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് എട്ടുമണിക്ക് ഫാന്‍സ് ഷോകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊച്ചി: പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം' ജനുവരി 21ന് തിയറ്ററുകളില്‍. മോഹന്‍ലാല്‍ ആണ് റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റെതാണ്. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍. മെറിലാന്‍ഡ് സിനിമാസ് ബാനറില്‍ വിശാഖ് സുബ്രമണ്യം നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് വിശ്വജിത്ത് ഒടുക്കത്തിലാണ്. ചിത്രത്തില്‍ 15 പാട്ടുകളാണുള്ളത്. സിനിമയിലെ ഗാനങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലുമാണ്.


റിലീസ് തീയതി പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം 11 കേന്ദ്രങ്ങളില്‍ ഫാന്‍സ് ഷോകള്‍ ഹൗസ്ഫുള്ളായി കഴിഞ്ഞു. പത്തനംതിട്ട, ചങ്ങനാശ്ശേരി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലെ തീയേറ്ററുകളില്‍ ഗ്ലോബല്‍ പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് എട്ടുമണിക്ക് ഫാന്‍സ് ഷോകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അജു വര്‍ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം തരംഗമായി മാറിയിരുന്നു. ഹിഷാം അബ്ദുള്‍ വഹാബ് ഈണം നല്‍കിയ ദര്‍ശന എന്ന ഗാനം 12 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി ഇപ്പോഴും യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ തുടരുകയാണ്. സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഇറങ്ങുന്ന ചിത്രത്തിന് സവിശേഷതകള്‍ ഏറെയാണ്.

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.