×
login
പ്രതിഭാ ട്യൂട്ടോറിയൽസ്: ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

പ്രതിഭ ട്യൂട്ടോറിയൽ കോളജിൻ്റെ ഉയർച്ചയ്ക്ക് വേണ്ടി ശ്രമിക്കുന്ന അധ്യാപകരുടെയും അത് മനസ്സിലാക്കാത്ത വിദ്യാർത്ഥികളുടെയും കഥ പറയുന്ന ചിത്രമാണ് പ്രതിഭാ ട്യൂട്ടോറിയൽസ്.

അഭിലാഷ് രാഘവൻ രചനയും സംവിധാനം നിർവഹിച്ച പ്രതിഭാ ട്യൂട്ടോറിയൽസ്' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ  പ്രശസ്ത താരങ്ങളുടെ പേജ് മുഖേനയാണ് പുറത്തിറങ്ങിയത്. പ്രതിഭ ട്യൂട്ടോറിയൽസിന്റെ ചിത്രീകരണം കോഴിക്കോട്ടെ കോടഞ്ചേരിയിലും എറണാകുളത്തുമായി പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.

ഗുഡ് ഡേ മൂവീസിന്റെയും അനാമിക മൂവീസ്സിൻ്റെയും ബാനറിൽ എ.എം.ശ്രീലാൽ പ്രകാശനും ജോയി അനാമികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രതിഭ  ട്യൂട്ടോറിയൽ കോളജിൻ്റെ ഉയർച്ചയ്ക്ക് വേണ്ടി ശ്രമിക്കുന്ന അധ്യാപകരുടെയും അത് മനസ്സിലാക്കാത്ത വിദ്യാർത്ഥികളുടെയും കഥ പറയുന്ന ചിത്രമാണ് പ്രതിഭാ ട്യൂട്ടോറിയൽസ്. ഈ സംഭവങ്ങൾ പൂർണ്ണമായും ഹാസ്യത്തിന്റെ മേമ്പൊടിയോട് കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്.  


സുധീഷും നിർമ്മൽ പാലാഴിയുമാണ് ട്യൂട്ടോറിയൽ കോളജ് ഉടമകളെ അവതരിപ്പിക്കുന്നത്. ജോണി ആൻ്റണി, പാഷാണം ഷാജി, അൽത്താഫ് സലിം, ശിവജി ഗുരുവായൂർ, ജാഫർ ഇടുക്കി, ആർഎൽവി രാമകൃഷ്ണൻ, വിജയകൃഷ്ണൻ, (ഹൃദയം ഫെയിം) എൽദോ രാജു, ( ഓപ്പറേഷൻ ജാവ ഫെയിം)  മണികണ്ഠൻ, അഞ്ജനാ അപ്പുക്കുട്ടൻ, ടീനാ സുനിൽ, പ്രീതി രാജേന്ദ്രൻ, മഹിതാ കൃഷ്ണ, ജ്യോതി കൃഷ്ണ  എന്നിവർക്കൊപ്പം പാടാത്ത പൈങ്കിളി എന്ന ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ സൂരജ്സണ്ണും ബോളിവുഡ് നായിക സ്വാതിയും പ്രധാന വേഷമണിയുന്നു. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മനു മഞ്ജിത്ത്, ഹരി നാരായണൻ, ഹരിതാ ഹരി ബാബു എന്നിവരുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. കൂടാതെ മുംബൈ സംഗീതജ്ഞനായ രാംനാഥ് ഗോപാൽ ചിറ്റപ്പെടുത്തിയ ഒരു ഹിന്ദി സോങ്ങും ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രാഹുൽ സി.വിമല ഛായാഗ്രാണവും റെജിൻ കെ.കെ.എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -മുരളി ബേപ്പൂർ, മേക്കപ്പ്.രാജൻ മാസ്ക്ക്.

കോസ്റ്റ്യും - ഡിസൈൻ  ചന്ദ്രൻ ചെറുവണ്ണൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -നിഷാന്ത് പന്നിയങ്കര, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകർ, സ്റ്റിൽസ് - ലിയോ കുഞ്ഞച്ചൻ,  പി ആർ ഓ എം കെ ഷെജിൻ.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.