×
login
കെജിഎഫ് നിര്‍മ്മിച്ച ഹോംബാലെയുമായി കൈകോര്‍ത്ത് പൃഥ്വിരാജ്; കരിയറിലെ നാലാം സംവിധാനം പാന്‍ ഇന്ത്യന്‍ സിനിമ 'ടൈസണ്‍' പ്രഖ്യാപിച്ച് താരം

കന്നഡ, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും. സമൂഹ മാധ്യമങ്ങള്‍ വഴി താരം തന്നെയാണ് ഇക്കാരിയം അറിയിച്ചത്.

ലൂസിഫര്‍, ബ്രോ ഡാഡി എന്നീ വമ്പന്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം തന്റെ കരിയറിലെ നാലാമത്തെ ചിത്രം സംവിധാനം ചെയ്യാന്‍ തയ്യാറെടുത്ത് പൃഥ്വിരാജ്. ടൈസണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ പാന്‍ ഇന്ത്യന്‍ ചിത്രമാണ്. കെജിഎഫ് പ്രോഡ്യൂസ് ചെയ്ത ഹോംബാലെയാണ് ഇതും പ്രോഡ്യൂസ് ചെയ്യുന്നത്.  

ലൂസിഫര്‍, എംപുരാന്‍ എന്നീ സിനിമകള്‍ എഴുതിയ മുരളി ഗോപിയാണ് ടൈസണും രചിച്ചിരിക്കുന്നത്. മുരളിയുടെ രചനയില്‍ പ്രഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമകൂടിയാണിത്. കന്നഡ, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും. സമൂഹ മാധ്യമങ്ങള്‍ വഴി താരം തന്നെയാണ് ഇക്കാര്യം  അറിയിച്ചത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.  


 

Facebook Post: https://www.facebook.com/PrithvirajSukumaran/posts/601254144700476

വന്‍ വിജയമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാനാണ് ഇനി റിലീസാകാന്‍ ഇരിക്കുന്നത്. ഇത് കഴിഞ്ഞിട്ടാകും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.