×
login
'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' പ്രിയദര്‍ശന്‍‍ 45 തവണ കണ്ടു; 'ചിത്ര'ത്തേക്കാള്‍ ആത്മധൈര്യം

ഓഗസ്റ്റ് 12ന് ഓണം റിലീസ് ആയി ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും

തിരുവനന്തപുരം:  മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'.കാണാനുള്ള സിനിമാപ്രേമികളുടെ കാത്തിരിപ്പ് നീളുകയാണെങ്കിലും സംവിധായകന്‍ ഈ സിനിമ 45 തവണ കണ്ടുകഴിഞ്ഞു. സിനിമ വന്‍ വിജയമാകുമെന്ന ആത്മ ധൈര്യത്തിലാണ് പ്രിയദര്‍ശന്‍. 'ചിത്രം' എന്ന സിനിമ ഇറങ്ങുന്നതിനുമുമ്പായിരുന്നു തന്റെ സിനിമാ ജീവിതത്തില്‍ ഇത്രയും ആത്മ ധൈര്യമുണ്ടായിരുന്ന സമയമെന്നും ഇന്ന് തന്റെ ആത്മ ധൈര്യം അതിന്റെ ഇരട്ടിയിലാണെന്നും പ്രിയദര്‍ശന്‍ തന്നോട് പറഞ്ഞതായി ഹരീഷ് പേരടി  ഫേസ് ബുക്കില്‍ കുറിച്ചു. സിനിമയില്‍ മങ്ങാട്ടച്ഛന്റെ വേഷം ഹരീഷാണ് ചെയ്യുന്നത്.

'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്.് കൊവിഡും ലോക്ഡൗണും കാരണം പ്രദര്‍ശനം നീട്ടി. നിലവില്‍ ഓഗസ്റ്റ് 12ന് ഓണം റിലീസ് ആയി ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും

 


ഹരീഷ് പേരടിയുടെ വാക്കുകള്‍

വിവിധ ഭാഷകളിലായി 90ല്‍ അധികം സിനിമകള്‍ സംവിധാനം ചെയ്ത ഇന്‍ഡ്യയിലെ ഈ വലിയ സംവിധായകന്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് എന്നെ വിളിച്ചിരുന്നു...45 തവണ മരക്കാര്‍ എന്ന അദ്ദേഹത്തിന്റെ സ്വപ്നം ആവര്‍ത്തിച്ച് കണ്ടെന്നും,ചിത്രം എന്ന സിനിമ ഇറങ്ങുന്നതിനുമുമ്പായിരുന്നു തന്റെ സിനിമാ ജീവിതത്തില്‍ ഇത്രയും ആത്മ ധൈര്യമുണ്ടായിരുന്ന സമയമെന്നും,ഇന്നെന്റെ ആത്മ ധൈര്യം അതിന്റെ ഇരട്ടിയിലാണെന്നും,പിന്നെ ഈ പാവപ്പെട്ടവന്റെ കഥാപാത്രമായ മങ്ങാട്ടച്ഛനെ മൂപ്പര്‍ക്ക് വല്ലാതങ്ങ് ബോധിച്ചെന്നും,പ്രത്യേകിച്ച് ലാലേട്ടനും വേണുചേട്ടനുമായുള്ള സീനുകള്‍ എന്നും എടുത്ത് പറഞ്ഞു...മകള്‍ കല്യാണിയുടെ പ്രത്യേക സന്തോഷവും അറിയിച്ചു..

.മതി..പ്രിയന്‍ സാര്‍..1984-ല്‍ ഒന്നാം വര്‍ഷ പ്രിഡിഗ്രിക്കാരനായ ഞാന്‍ കോഴിക്കോട് അപ്‌സരാ തിയ്യറ്ററിലെ ഏറ്റവും മുന്നിലുള്ള ഒരു രുപാ ടിക്കറ്റിലിരുന്ന് 'പൂച്ചക്കൊരുമുക്കുത്തി' കണ്ട്  ആര്‍മാദിക്കുമ്പോള്‍ എന്റെ സ്വപ്നത്തില്‍ പോലുമില്ലാത്ത  വലിയ ഒരു അംഗീകാരമാണ് ഇത്...നാടകം എന്ന ഇഷ്ട്ടപ്പെട്ട മേഖലയില്‍ പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നും കാണാതെ അഭിനയം ഉരുട്ടി നടക്കുന്നവനെ സ്വപ്നങ്ങള്‍ തേടി വരുമെന്ന വലിയ പാഠം പറഞ്ഞ് തന്നതിന്..ജീവിതത്തിലെ മുഴുവന്‍ സമയവും സിനിമയുമായി ഇണചേരുന്ന ദൃശ്യ വിസ്മയങ്ങളുടെ മാന്ത്രികാ..തിരിച്ച് തരാന്‍ സ്‌നേഹം മാത്രം...'

 

  comment

  LATEST NEWS


  കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥി


  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.