×
login
എല്ലാവരും തിയേറ്ററില്‍ പോയി കാണണം; 'മേജര്‍' സന്ദീപ് ഉണ്ണികൃഷ്ണനുള്ള മനോഹരമായ ആദരം; മേജറിന്റെ ടീമിന് അഭിനന്ദിച്ച് അനുഷ്‌കയും റാണാ ദഗ്ഗുബതിയും

'മേജര്‍ കണ്ടു, ഇത്രയും മനോഹരമായ ഒരു ചിത്രത്തിന് മേജറിന്റെ ടീമിന് നന്ദി. അദിവി ശേഷ്, ശശി കിരണ്‍ ടിക്ക, വംശി, പ്രകാശ് രാജ്, രേവതി, മുരളി ശര്‍മ, സായ് മഞ്ജരേക്കര്‍, ശോഭിത ധൂലിപാല മറ്റ് ക്രൂവിനെല്ലാം അഭിനന്ദനങ്ങള്‍. എല്ലാവരും തിയേറ്ററില്‍ പോയി സിനിമ കാണണം,' അനുഷ്‌ക ഷെട്ടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതഥ പറയുന്ന 'മേജര്‍'  സിനിമ തിയറ്ററുകളില്‍ വന്‍ വിജയമായിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ നിന്നും പ്രശസ്ത താരങ്ങളില്‍ നിന്നും മേജറിന് അഭിനന്ദ പ്രവാഹമാണ്. ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷം അഭിപ്രായങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി അനുഷ്‌ക ഷെട്ടിയും റാണാ ദഗ്ഗുപതിയും.

'മേജര്‍ കണ്ടു, ഇത്രയും മനോഹരമായ ഒരു ചിത്രത്തിന് മേജറിന്റെ ടീമിന് നന്ദി. അദിവി ശേഷ്, ശശി കിരണ്‍ ടിക്ക, വംശി, പ്രകാശ് രാജ്, രേവതി, മുരളി ശര്‍മ, സായ് മഞ്ജരേക്കര്‍, ശോഭിത ധൂലിപാല മറ്റ് ക്രൂവിനെല്ലാം അഭിനന്ദനങ്ങള്‍. എല്ലാവരും തിയേറ്ററില്‍ പോയി സിനിമ കാണണം,' അനുഷ്‌ക ഷെട്ടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

 


'മേജര്‍ വളരെ മികച്ച രീതിയില്‍ ചെയ്തിരിക്കുന്നു. കാസ്റ്റ് ആന്റ് ക്രൂ ഏറ്റവും മികച്ചതായി. അദിവി ശേഷും ശശി ടിക്കയും മികച്ച ഒരു കഥയാണ് പറഞ്ഞത്. ശരത്തിനും അനുരാഗ് റെഡ്ഡിക്കും അഭിനന്ദനങ്ങള്‍. മഹേഷ് ബാബു നിങ്ങള്‍ മികച്ച കഴിവിനെയാണ് പിന്തുണച്ചത്,' എന്നായിരുന്നു റാണാ ദഗ്ഗുബതിയുടെ ട്വീറ്റ്.

 

സിനിമാ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി ആളുകളാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്നത് തെലുങ്ക് നടനും സംവിധായകനുമായ അദിവി ശേഷ് ആണ്. അദിവി ശേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ നടി രേവതിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അദിവി ശേഷിനെ കൂടാതെ ശോഭിത ധൂലിപാല സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി, മുരളി ശര്‍മ്മ എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ഹിന്ദി, മലയാളം, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ഫെബ്രുവരി 11ന് ചിത്രം റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റുകയായിരുന്നു. ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് മേജറിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

  comment

  LATEST NEWS


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.