×
login
മതവികാരം വ്രണപ്പെടുത്തുന്നു; ദുല്‍ഖര്‍ സല്‍മാന്‍ സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍; 'സീതാരാമ'മത്തിന്റെ പ്രദര്‍ശനം തടഞ്ഞു

നാളെയാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് ഗള്‍ഫില്‍ പ്രദര്‍ശനം വിലക്കിയത് വന്‍ തിരിച്ചടിയായിട്ടുണ്ട്. ദുല്‍ഖര്‍ ചിത്രങ്ങളുടെ വലിയൊരു മാര്‍ക്കറ്റ് തന്നെയാണ് ഗള്‍ഫ്. യുഎഇയില്‍ ചിത്രം വീണ്ടും സെന്‍സറിങ് നടത്തുവാനായി സമര്‍പ്പിച്ചിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ്  'സീതാരാമ'ത്തിന്റെ പ്രദര്‍ശനം വിലക്കിയിരിക്കുന്നത്.  ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി തുടങ്ങിയ രാജ്യങ്ങളാണ് സിനിമയുടെ പ്രദര്‍ശനം തടഞ്ഞത്. നാളെയാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് ഗള്‍ഫില്‍ പ്രദര്‍ശനം വിലക്കിയത് വന്‍ തിരിച്ചടിയായിട്ടുണ്ട്. ദുല്‍ഖര്‍ ചിത്രങ്ങളുടെ വലിയൊരു മാര്‍ക്കറ്റ് തന്നെയാണ് ഗള്‍ഫ്. യുഎഇയില്‍ ചിത്രം വീണ്ടും സെന്‍സറിങ് നടത്തുവാനായി സമര്‍പ്പിച്ചിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടി സംവിധാനം നിര്‍വഹിക്കുന്ന സീത രാമം ഓഗസ്റ്റ് അഞ്ചിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സല്യൂട്ട്, ഹേ സിനാമിക, കുറുപ്പ് എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ദുല്‍ഖര്‍ ചിത്രങ്ങള്‍.

ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന ചിത്രം കശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാല്‍ ചന്ദ്രശേഖര്‍ ചിത്രത്തിന്റെ സംഗീതസംവിധാനവും പി.എസ്.വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

  comment

  LATEST NEWS


  എന്‍ഐഎ ചോദ്യം ചെയ്യപ്പെട്ടവരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചെക്കുട്ടിയും


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.