×
login
ശിവകാര്‍ത്തികേയന്റെ ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രം ഡോണ്‍ റിലീസായി

ആര്‍ആര്‍ആര്‍ സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം ഷിബു തമീന്‍സ് നേതൃത്വം നല്‍കുന്ന റിയാ ഷിബുവിന്റെ എച്ച്. ആര്‍. പിക്ചേഴ്സ് ആണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. ഡോക്ടര്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം ഡോണ്‍, ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ലൈക്ക പ്രൊഡക്ഷന്റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ നായകന്‍ ആകുന്ന ഫാമിലി എന്റര്‍ടെയ്നര്‍ ഡോണ്‍ മേയ് 13ന് കേരളത്തിലെ തിയേറ്ററുകളിലെത്തി. ആര്‍ആര്‍ആര്‍ സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം ഷിബു തമീന്‍സ് നേതൃത്വം നല്‍കുന്ന റിയാ ഷിബുവിന്റെ എച്ച്. ആര്‍. പിക്ചേഴ്സ് ആണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. ഡോക്ടര്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം ഡോണ്‍, ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. സുഭാസ്‌ക്കരനും ശിവകാര്‍ത്തികേയനുമാണ് ചിത്രത്തിന്റെ നിര്‍മാണം. മാനാട് സിനിമയില്‍ ചിമ്പുവിനോട് ഒപ്പം ഒന്നിനൊന്നു മികച്ച അഭിനയ മികവ് കാഴ്ചവച്ച എസ്. ജെ. സൂര്യ ഡോണിലും പ്രതീക്ഷകള്‍ക്കപ്പുറം പ്രകടനം നടത്തുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

ഭാവിയിലെന്തായി തീരണമെന്ന് കണ്‍ഫ്യൂഷനടിച്ചു നടക്കുന്ന നായകന്റെ സ്‌കൂള്‍ കാലഘട്ടവും പ്രണയവും കാമ്പസ് ജീവിതവുമെല്ലാം ഉള്‍പ്പെടുത്തി കളര്‍ഫുള്ളായാണ് ട്രെയിലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സോണി മ്യൂസിക് സൗത്തം് യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഡോണിന്റെ ട്രെയിലറിന് രണ്ടു ദിവസം കൊണ്ട് 91 ലക്ഷം കാഴ്ചക്കാരുമായി ട്രെന്‍ഡിങ്ങില്‍ ആണ്.

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.