×
login
ജോജു ജോര്‍ജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സ്റ്റാര്‍'ലെ ലിറിക്കല്‍ സോങ്ങ് പുറത്തുവിട്ടു; സിനിമ തിയറ്റര്‍ റിലീസിനൊരുങ്ങി

ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്

കൊച്ചി: ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ചിത്രത്തിലെ ലിറിക്കല്‍ സോംങ് റിലീസായി. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. മൃദുല വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'സ്റ്റാര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ്  സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി , രാജേഷ്ജി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ തീയറ്റര്‍ റിലീസായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എം.ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. തരുണ്‍ ഭാസ്‌കരനാണ് ഛായാഗ്രഹകന്‍. ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്.  

വില്യം ഫ്രാന്‍സിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമര്‍ എടക്കര കലാസംവിധാനവും അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ റോഷന്‍ എന്‍.ജി മേക്കപ്പും അജിത്ത് എം ജോര്‍ജ്ജ് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു. റിച്ചാര്‍ഡാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍, അമീര്‍ കൊച്ചിന്‍ ഫിനാന്‍സ് കണ്ട്രോളറും സുഹൈല്‍ എം, വിനയന്‍ ചീഫ് അസോസിയേറ്റ്‌സുമാണ്.പി.ആര്‍.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- അനീഷ് അര്‍ജ്ജുന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

    comment

    LATEST NEWS


    അധികം സംസാരിച്ച് അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ക്ലിപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി


    ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


    വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


    മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


    തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


    പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


    പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


    ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.