×
login
ജയസൂര്യ‍ പ്രധാന കഥാപാത്രമാകുന്ന 'സണ്ണി'യുടെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി; 23ന് സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും

മറ്റൊരു സാഹചര്യത്തില്‍ പറയാന്‍ ധൈര്യമില്ലാത്ത സബ്ജക്റ്റ് ഉള്ള കുറേയേറെ പ്രത്യേകതയുള്ള ചിത്രമാണ് സണ്ണിയെന്നും സംവിധായകന്‍ രഞ്ജിത് ശങ്കര്‍

രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സണ്ണി ' എന്ന ചിത്രത്തിലെ 'നീ വരും 'എന്ന ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. ജയസൂര്യയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയസൂര്യയുടെ നൂറാമത്തെ ചിത്രം കൂടിയായ 'സണ്ണി 'സെപ്റ്റംബര്‍ 23-ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും.

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലക്കണ്ഠന്‍ നിര്‍വ്വഹിക്കുന്നു. സാന്ദ്ര മാധവ്‌ന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു. എഡിറ്റര്‍- സമീര്‍ മുഹമ്മദ്. വളരെ നിരാശയിലേയ്ക്ക് കൂപ്പുകുത്തി,തുടര്‍ന്ന് ലഹരിയിലേയ്ക്ക് വീണു പോകുന്ന സാഹചര്യങ്ങളിലൂടെയാണ് സണ്ണി എന്ന കഥാപാത്രം കടന്നു പോകുന്നത്.

'ഇപ്പോള്‍ മാത്രം നടക്കുന്ന കഥാ പശ്ചാത്തലം ഈ ചിത്രത്തിനുണ്ട്. മറ്റൊരു സാഹചര്യത്തില്‍ പറയാന്‍ ധൈര്യമില്ലാത്ത സബ്ജക്റ്റ് ഉള്ള കുറേയേറെ പ്രത്യേകതയുള്ള ചിത്രമാണ് സണ്ണിയെന്നും സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പറഞ്ഞു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, കല- സൂരാജ് കുരുവിലങ്ങാട്, മേക്കപ്പ്- ആര്‍.ലി. കിരണ്‍രാജ്, കോസ്റ്റ്യൂം ഡിസൈനര്‍- സരിത ജയസൂര്യ, സ്റ്റില്‍സ്- നിവിന്‍ മുരളി, പരസ്യക്കല- ആന്റണി സ്റ്റീഫന്‍, സൗണ്ട്- സിനോയ് ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍- അനൂപ് മോഹന്‍, അസോസിയേറ്റ് ക്യാമറമാന്‍- ബിനു, ഫിനാന്‍സ് കണ്‍ട്രോളര്‍- വിജീഷ് രവി, പ്രൊഡ്ക്ഷന്‍ മാനേജര്‍- ലിബിന്‍ വര്‍ഗ്ഗീസ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറിൽ കേരളത്തെ വിമർശിച്ച് സുപ്രീംകോടതി; കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണം, ജനങ്ങളുടെ സുരക്ഷ പ്രധാനം, വിഷയത്തിൽ രാഷ്ട്രീയം കലർത്തരുത്


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.