×
login
തിയേറ്റര്‍ പൂരപറമ്പാക്കാന്‍ ജോഷി പടം; എബ്രഹാം മാത്യൂസ് പാപ്പന്‍ ഐ.പി.എസ് അവതരിച്ചു; സുരേഷ് ഗോപി‍യുടെ 'പാപ്പന്‍' റിലീസ് പ്രഖ്യാപിച്ചു

സുരേഷ് ഗോപിയുടെ കരിയറിലെ 252ാം ചിത്രമായ പാപ്പനില്‍ 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐ.പി.എസ്' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലറാണ് ചിത്രം.ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ സണ്ണി വെയിന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സുരേഷ് ഗോപി സിനിമ 'പാപ്പന്‍' ഉടന്‍ റിലീസിന്. സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും കൈകോര്‍ത്ത മാസ് ആക്ഷന്‍ ജൂലൈ 29ന് ലേകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. റിലീസ് ഡേറ്റ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. മകന്‍ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍.

Facebook Post: https://www.facebook.com/ActorSureshGopi/videos/747616809693624/


 

സുരേഷ് ഗോപിയുടെ കരിയറിലെ 252ാം ചിത്രമായ പാപ്പനില്‍ 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐ.പി.എസ്' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലറാണ് ചിത്രം.ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ സണ്ണി വെയിന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആര്‍.ജെ ഷാനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയാണ് സിനിമ നിര്‍മിക്കുന്നത്. ജേക്ക്സ് ബിജോയ് സംഗീതവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍.

ഏഴ് വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്നതെന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്. 2014ല്‍ പുറത്തിറങ്ങിയ സലാം കശ്മീരാണ് ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച അവസാന ചിത്രം. ലേലം, വാഴുന്നോര്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ചിരുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.